സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് കേന്ദ്രകമ്മിറ്റിയ്ക്ക് കത്ത് നല്‍കി.
തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് കേന്ദ്രകമ്മിറ്റിയ്ക്ക് കത്ത് നല്‍കി. നാളെ കേന്ദ്രകമ്മിറ്റി ചേരാനിരിക്കെയാണ് വി.എസ് കത്ത് നല്‍കിയത്. ഇതോടെ വിഷയം കമ്മിറ്റി അജന്‍ഡയില്‍ ഉള്‍പ്പെടുത്തി. രാജ്യസഭാ സീറ്റ് സംബന്ധിച്ച് സിസി നാളെ ചര്‍ച്ച ചെയ്യും.
നിലവില്‍ രാജ്യസഭാംഗമായ യെച്ചൂരിയുടെ കാലാവധി അടുത്തമാസത്തോടെ അവസാനിക്കും. വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ബംഗാള്‍ ഘടകം പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേരള ഘടകം അടക്കം യെച്ചൂരി മത്സരിക്കേണ്ടെന്ന നിലപാടാണ് എടുത്തത്.

Post A Comment: