കുന്നംകുളം ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയംഗവും, സി ഐ ടി യു ഏരിയാകമ്മറ്റിയംഗവമായ സി കെ രവിക്കെതിരേയാണ് പാര്‍ട്ടി നടപടി. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി കുന്നംകുളം ഏരിയാ കമ്മറ്റിയാണ് നടപടികുന്നംകുളം. ചീട്ടുകളി ക്ലബ്ബിലെ അംഗത്വം.  സി പി എം ലോക്കല്‍കമ്മറ്റിയംഗത്തെ ആറ് മാസത്തേക്ക് സസ്പന്റ് ചെയ്തു.
കുന്നംകുളം ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയംഗവും, സി ഐ ടി യു ഏരിയാകമ്മറ്റിയംഗവമായ സി കെ രവിക്കെതിരേയാണ് പാര്‍ട്ടി നടപടി.
കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി കുന്നംകുളം ഏരിയാ കമ്മറ്റിയാണ് നടപടി സംമ്പന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഇത് ലോക്കല്‍ കമറ്റിയിലേക്ക് റിപ്പോര്‍ട്ട് ചെയ്തു.
കുന്നംകുളം ആസ്താനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ക്ലബ്ബിലെ പ്രാരംഭ കാലം മുതലുള്ള അംഗമാണ് രവി. ടൂറിസം ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ലഭിക്കുന്ന പണമുപയോഗിച്ച് കുന്നംകുളത്ത് ഓണകാലത്ത് ഓണതല്ല് നടത്തുന്നുവെന്നത് ഒഴിച്ചാല്‍ ക്ലബ്ബ് മറ്റു പ്രവര്‍ത്തനങ്ങളിലൊന്നും സജീവമല്ല. ഗുരുവായൂര്‍ റോഡിലെ ക്ലബ്ബ് ആസ്താനത്ത് മുന്‍പ് മദ്യംവിളമ്പാനുള്ള അനുമതി ഉണ്ടായിരുന്നു. പിന്നീട് അത് നിര്‍ത്തലാക്കി. എന്നാല്‍ കള്ള് കുടിക്കാനും, ചീട്ടുകളിയുമാണ് ഇവിടെ നടക്കുന്നതെന്നായിരുന്നു പൊതുവേയുള്ള പരാതി. പലതവണ ഇവിടെ നിന്നും പൊലീസ് ചീട്ടുകളി കയ്യോടെ പിടികൂടി. ലക്ഷകണക്കിന് രൂപയാണ് ഓരോ തവണയും പൊലീസ് പിടിക്കുമ്പോള്‍ കണ്ടെടുത്തിരുന്നത്. രണ്ട് മാസം മുന്‍പ് സി കെ രവിയുള്‍പടേയുള്ളവര്‍ ചീട്ടുകളിക്കിടെ പൊലീസ് പിടിയിലായതോടെയാണ് ഇദ്ധേഹത്തിനെതിരെ നടപടി വേണമെന്ന പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നത്.
ക്ലബ്ബിന് സര്‍ക്കാര്‍ നല്‍കുന്ന ധന സഹായം എടുത്തുകളയണമെന്നാവശ്യപെട്ട് നിലവില്‍ ചിലര്‍ പരാതിയുമായി നീങ്ങുന്നുണ്ട്. നഗരത്തിലെ ചീട്ടുകളി ക്ലബ്ബെന്ന് പൊതു സമൂഹത്തിന് ബോധ്യമുള്ള കൂട്ടായ്മക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് സാംസക്കാരിക പ്രവര്‍ത്തകര്‍ക്ക് തന്നെ അപമാനമാണെന്നാണ് ഇവരുടെ പക്ഷം. കുന്നംകുളത്ത് മുഴുവന്‍ പൗരാവലിയും, സംഘടനകളും ഒന്നിച്ച് സംഘടിപ്പിക്കുന്ന പരിപാടികളിലൊന്നും പോപ്പുര്‍ ക്ലബ്ബിന്റെ പങ്കാളിതമുണ്ടാകാറില്ല. ഇത് ഇവരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലമാണെന്നാണ് പറയുന്നത്. ക്ലബ്ബില്‍ മെമ്പര്‍ ഷിപ്പില്ലാതെ മദ്യപാനത്തിനും, ചീട്ടുകളിക്കും എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇനിയുമുണ്ടെന്നാണ് പറയുന്നത്. ഇവര്‍ക്കെതിരേയും തെളിവു കിട്ടിയാല്‍ നടപടിയെടുക്കുമെന്ന നിലപാടിലാണ് പാര്‍ട്ടി. സി കെ രവിക്കെതിരെയുള്ള പാര്‍ട്ടി നടപടി ക്ലബ്ബിനും ഏറെ തലവേദന സൃഷ്ട്ക്കുന്നുണ്ട്. സാധാരണ നിലയില്‍ ചീട്ടുകളി പിടിച്ചാല്‍ നിയമസഹായത്തിന് മുന്‍ പന്തിയിലുണ്ടായിരുന്നയാളാണ് സി കെ രവി.
കഴിഞ്ഞ തവണ രവി കൂടി കുടുങ്ങിയതാണ് സംഭവം ഇത്രഗൗരവമായി പുറം ലോകമറിഞ്ഞത്.
പക്ഷെ ഇത്തരം സംഭവങ്ങളൊന്നും ക്ലബ്ബ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് അംഗങ്ങള്‍

Post A Comment: