നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ വിവാദമായ ഡി സിനിമാസിന്റെ സ്ഥലം ഇന്ന് അളന്ന് തിട്ടപ്പെടുത്തും
തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ വിവാദമായ ഡി സിനിമാസിന്റെ സ്ഥലം ഇന്ന് അളന്ന് തിട്ടപ്പെടുത്തും. ഡി സിനിമാസിനു വേണ്ടി പുറമ്പോക്ക് ഭൂമി കൈമാറിയെന്ന പരാതി വിവാദമായ പശ്ചാത്തലത്തിലാണ് സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ തീരുമാനിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് വിവാദം വീണ്ടും സജീവമായത്. നേരത്തെ കൈയേറ്റം സംബന്ധിച്ച വാര്‍ത്ത വരികയും അന്വേഷണം നടക്കുകയും ചെയ്തിരുന്നുവെങ്കിലും ഉന്നതതല ഇടപെടല്‍ മൂലം അന്വേഷണം പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു.
റവന്യൂ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇത് സംബന്ധിച്ച രേഖകള്‍ വീണ്ടും പരിശോധിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണത്തിനും ശുപാര്‍ശ നല്‍കിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖ ചമച്ചാണ് സ്ഥലം സ്വന്തമാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Post A Comment: