സിനിമാസിന്‍റെ ഭൂമി ജില്ലാ സര്‍വ്വെ സൂപ്രണ്ട് ആര്‍.ബാബുവിന്‍റെ മേല്‍നോട്ടത്തില്‍ അളവെടുപ്പ് പൂര്‍ത്തിയാക്കി. കളക്ടര്‍ക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് സൂപ്രണ്ട് അറിയിച്ചു

ചാലക്കുടിയില്‍ സിനിമാ നടന്‍ ദിലീപിന്‍റ ഉടമസ്ഥതയിലുള്ള ഡി-സിനിമാസിന്‍റെ ഭൂമി ജില്ലാ സര്‍വ്വെ സൂപ്രണ്ട് ആര്‍.ബാബുവിന്‍റെ മേല്‍നോട്ടത്തില്‍ അളവെടുപ്പ് പൂര്‍ത്തിയാക്കി. കളക്ടര്‍ക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് സൂപ്രണ്ട് അറിയിച്ചു. തിയറ്ററിന്‍റെ സ്ഥലത്ത് കൈയേറ്റം നടന്നിട്ടുണ്ടോ എന്നറിയാനാണ് ഭൂമി അളന്നത്.
റവന്യു മന്ത്രിയുടെ ഉത്തരവു പ്രകാരം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു നടപടികള്‍. ഭൂമി കൈയേറ്റത്തെപ്പറ്റി ഉന്നതതല അന്വേഷണം വേണമെന്ന് ലാന്‍റ് റവന്യു കമ്മീഷണര്‍ നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ഉഷ പരമേശ്വരന്‍, വൈസ് ചെയര്‍പേഴ്സന്‍ വിന്‍സെന്‍റ് പാണാട്ടുപറമ്പില്‍, തഹസില്‍ദാര്‍ പി.എസ്.മധുസൂദനന്‍, ജില്ലാ സര്‍വ്വെയര്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post A Comment: