എരുമപ്പെട്ടി ഗ്രൗണ്ടിന് സമീപം ഉമിക്കുന്ന് കോളനിയിൽ കോറോത്ത് അനൂപിന്റെ 9 മാസം പ്രായമുള്ള മകൻ ആത്മിക്കിൻറെ കാലിൽ കിടന്ന രണ്ട് പവ്വൻ തൂക്കം വരുന്ന തടവളയാണ് മോഷ്ടിച്ചത്

എരുമപ്പെട്ടി: എരുമപ്പെട്ടി സർക്കാർ ആശുപത്രിയിൽ ചികിത്സതേടിയെത്തിയ കുഞ്ഞിന്റെ സ്വർണ്ണാഭരണം മോഷണം പോയതായി പരാതി. എരുമപ്പെട്ടി ഗ്രൗണ്ടിന് സമീപം ഉമിക്കുന്ന് കോളനിയിൽ  കോറോത്ത് അനൂപിന്റെ 9 മാസം പ്രായമുള്ള മകൻ ആത്മിക്കിൻറെ കാലിൽ കിടന്ന രണ്ട് പവ്വൻ തൂക്കം വരുന്ന തടവളയാണ് മോഷ്ടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പനി പടർന്ന് പിടിക്കുന്ന കാലമായതിനാൽ അസാമാന്യ തിരക്കാണ് ആശുപത്രിയിൽ അനുഭവപ്പെടുന്നത്. ഇത് മുതലെടുത്താണ് മോഷ്ടാക്കൾ ആഭരണങ്ങൾ മോഷ്ടിക്കുന്നത്. അയൽ സംസ്ഥാനത്ത് നിന്ന് എത്തിയിട്ടുള്ള സ്ത്രീകളുടെ സംഘമാണ്  മോഷ്ണത്തിന് പുറകിലെന്ന് കരുതുന്നു. രോഗികളുടെയൊപ്പം വരിയിൽ കയറി നിൽക്കുന്ന ഇവരെ തിരിച്ചറിയാൻ പ്രയാസമാണ്. കഴിഞ്ഞ വർഷങ്ങളിലും പകർച്ച പനിയുടെ സാഹചര്യം മുതലെടുത്ത് ആശുപത്രിയിൽ  ഇത്തരത്തിൽ മോഷണങ്ങൾ നടത്തിയിട്ടുണ്ട്. തിരക്കുള്ള ഒ.പി സമയങ്ങളിൽ ആശുപത്രിയിൽ വനിത പോലീസിനെ നിയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post A Comment: