എരുമപ്പെട്ടി: കുന്നംകുളം ഉപജില്ല സുബ്രേതോ മുഖർജി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 14, 17 വിഭാഗങ്ങളിൽ എരുമപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ജേതാക്കളായി

എരുമപ്പെട്ടി: കുന്നംകുളം ഉപജില്ല സുബ്രേതോ മുഖർജി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 14, 17 വിഭാഗങ്ങളിൽ എരുമപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ അണ്ടർ 14 നിൽ കേച്ചേരി അൽഅമീൻ സ്കൂളിനേയും അണ്ടർ 17 ൽ പഴഞ്ഞി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിനേയും പരാജയപ്പെടുത്തിയാണ് എരുമപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യന്മാരായത്. എരുമപ്പെട്ടി ഗവ.ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ സ്പോർട്സ് ആന്റ് ഗെയിംസ് കുന്ദംകുളം സബ്ജില്ല സെക്രട്ടറി സിജു പി.ജോൺ സമ്മാനദാനം നിർവ്വഹിച്ചു.കായികാധ്യാപകരായ ശ്രീനീഷ്, മനോജ്, മുഹമ്മദ് ഹനീഫ തുടങ്ങിയവർ പങ്കെടുത്തു

Post A Comment: