പാക്കിസ്ഥാനില്‍ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, വൈബര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം അനുവദിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആളുകള്‍ ദൈവനിന്ദ സംസാരിക്കുന്നുവെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചര്‍ച്ച
ഇസ്ലാമാബാദ്: മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സംവാദങ്ങളില്‍ ഏര്‍പ്പെടുന്നതിനുമായാണ് പാക്കിസ്ഥാനില്‍ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, വൈബര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം അനുവദിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആളുകള്‍ ദൈവനിന്ദ സംസാരിക്കുന്നുവെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുവെന്നും പറഞ്ഞ് പാക്കിസ്ഥാനില്‍ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ചേക്കുമെന്ന്‍ സൂചന. ഇത്തരം തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം ചെലുത്തി.
ഇവരുടെ പേരും മറ്റ് വിവരങ്ങളും നല്‍കാന്‍ പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി ചൗധരി നിസാല്‍ അലി ഖാന്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ അലി ഖാനുമായി ഫെയ്‌സ്ബുക്ക് വൈസ് പ്രസിഡന്റ് കൂടിക്കാഴ്ച്ച നടത്തിയിരുന്നെന്നും, ചര്‍ച്ചയില്‍ ഇത്തരം വിവാദപരമായ ഉള്ളടക്കം നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം പാക്കിസ്ഥാനില്‍ ഫെയ്‌സ്ബുക്ക് നിരോധിക്കണമെന്നും അലി ഖാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പുതിയതായി തുടങ്ങുന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നും ഇതുവഴി ഉപയോക്താക്കളുടെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാമെന്നുമുള്ള പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് തള്ളിക്കളഞ്ഞിരുന്നു. പാക്കിസ്ഥാനെക്കൂടാതെ തായ്‌ലാന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്

Post A Comment: