ഈ സാമ്പത്തിക വര്‍ഷം ആദ്യ രണ്ട് മാസങ്ങളിലെ ലാഭവിഹിതം 71 ശതമാനം ഉയര്‍ന്നു


നവമാധ്യമ രംഗത്തെ ഭീമന്മാരായ ഫെയ്‌സ്ബുക്കിന്റെ വരുമാനം കുത്തനെ ഉയരുന്നതായി കണക്കുകള്‍. ഈ സാമ്പത്തിക വര്‍ഷം ആദ്യ രണ്ട് മാസങ്ങളിലെ ലാഭവിഹിതം 71 ശതമാനം ഉയര്‍ന്നു. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതും, പരസ്യ വരുമാനം ഉയര്‍ന്നതുമാണ് വരുമാനം കൂടാന്‍ കാരണമെന്നാണ് നിഗമനം. ലോകത്തെ ആകെ ജനസംഖ്യയുടെ നാലില്‍ ഒന്നും ഫെയ്‌സ്ബുക്ക് ഉപഭോക്താളാണെന്നാണ് കമ്പനിയുടെ അവകാശവാദം. 200 കോടിയാണ് പ്രതിമാസം ഈ നവമാധ്യമം ഉപയോഗിക്കുന്നത്. ഇത് തന്നെയാണ് ഫെയ്‌സ്ബുക്കിന്റെ കരുത്തും പ്രധാന വരുമാന മാര്‍ഗവും.

ഈ സാമ്പത്തിക വര്‍ഷം മികച്ച വരുമാനത്തോടെയാണ് ഫെയ്‌സ്ബുക്ക് ലോഗ് ഇന്‍ ചെയ്തത്. പോയ വര്‍ഷത്തേക്കാള്‍ 45 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ആദ്യ മാസങ്ങളെ അപേക്ഷിച്ച് ഏപ്രില്‍ മുതല്‍ ജൂണ്‍ കാലഘട്ടത്തിലാണ് വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തിയത്. 9.3 കോടി ഡോളറായി ഇത് ഉയര്‍ന്നു. ഇതോടെ ലാഭവിഹിതം 71 ശതമാനം ഉയര്‍ന്നു.
ഹ്രസ്വ സമയ പരസ്യങ്ങളാണ് നേട്ടമുണ്ടാക്കുന്നതെന്നാണ് നിഗമനം. പരസ്യം മറ്റ് പരസ്യങ്ങളെ അപേക്ഷിച്ച് ട്രോപ്പിക്കാനയുടെ ആറ് സെക്കന്‍ഡ് പരസ്യം കണ്ടവരുടെ എണ്ണം കൂടുതലാണെന്നും കമ്പനി പറയുന്നു.
ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് എന്നിവയും കമ്പനിയുടെ സമഗ്ര വരുമാനത്തില്‍ സഹായിക്കുന്നുണ്ട്. ഇതിന് പുറമേ, ഫെയ്‌സ്ബുക്ക് മെസഞ്ചറിലും പരസ്യം ഉള്‍പ്പെടുത്തുന്ന ആലോചനകളുമായി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും സംഘവും മുന്നോട്ട് പോവുന്നതായാണ് റിപ്പോര്‍ട്ട്. പ്രചാരം ഒന്നുകൂടി കൂടിയതോടെ, തൊഴിലാളികളുടെ എണ്ണം കൂട്ടാനും ഫെയ്‌സ്ബുക്ക് പദ്ധതിയിടുന്നു. 20,600 പേരെ ഈ വര്‍ഷം ഫെയ്‌സ്ബുക്ക് പുതിയതായി നിയമിച്ചിട്ടുണ്ട്.


Post A Comment: