കത്തിന് മറുപടി കിട്ടി, അത് നിങ്ങളോട് പറയേണ്ട ആവശ്യമില്


   
                                             
തിരുവനന്തരപുരം: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന് ഗണേഷ് അയച്ച് എന്ന നിലയില്‍ പുറത്തുവന്ന കത്ത് താന്‍ അയച്ചതുതന്നെയെന്ന് ഗണേഷ് കുമാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ അത് പുറത്തുവിട്ടത് താന്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. കത്തിന് മറുപടി കിട്ടി, അത് നിങ്ങളോട് പറയേണ്ട ആവശ്യമില്ല. ഞാന്‍ ഉന്നയിച്ചതുപോലെയുള്ള ചോദ്യങ്ങള്‍ ആര്ക്കെവങ്കിലും ഉണ്ടോ എന്ന് ജനറല്‍ ബോഡിയില്‍ ചോദിച്ചു. അപ്പോള്‍ ആര്ക്കും  അത്തരം ചോദ്യങ്ങളുണ്ടായിരുന്നില്ല. അദ്ദേഹം മാധ്യമ പ്രവര്ത്ത്കരോട് പറഞ്ഞു
കൊടുത്ത കത്തിന് തൃപ്തികരമായ മറുപടി എനിക്ക് കിട്ടിയിട്ടുണ്ട്. അല്ലെങ്കില്‍ ജനറല്‍ ബോഡിയില്‍ കത്ത് ചര്ച്ച യാകുമായിരുന്നു. അമ്മയുടെ എക്‌സിക്യൂട്ടില്‍ നടന്ന കാര്യങ്ങളെങ്ങനെ താന്‍ പുറത്തുപറയും. ഞാനൊരു പൊതുപ്രവര്ത്ത കനും കലാകാരനുമാണ്. അപ്പോള്‍ അംഗം എന്ന നിലയില്‍ കത്തുകൊടുക്കാന്‍ എനിക്കവകാശമുണ്ട്. അതിലെ ചില ഭാഗങ്ങള്‍ മാത്രമെടുത്ത് അതില്‍ കുഴപ്പമുണ്ടെന്ന് ആരോപിക്കരുത്. നിങ്ങളിലെത്രപേര്‍ ആ കത്ത് മുഴുവന്‍ വായിച്ചു മാധ്യമ പ്രവര്ത്തതകരോടായി അദ്ദേഹം ചോദിച്ചു
ഇരയായ നടിക്കൊപ്പം അമ്മ നില്ക്കു ന്നുണ്ട്. നിങ്ങള്ക്ക്റിയാത്തതുകൊണ്ടാണ്. അമ്മയില്നിയന്നുള്ള ഒരാളുപോലും അന്വേഷണത്തെ സ്വാധീനിക്കുകയോ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ നീതികേട് കാണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു
ഞാന്‍ ഒരാനാവശ്യവും പറഞ്ഞിട്ടില്ല. നിങ്ങള്‍ അത് ഇട്ട് റീവൈന്ഡ്ണ ചെയ്ത് നോക്ക്. ജനങ്ങളെ കാണിച്ചുകൊടുക്ക്, ഞാന്‍ ഒരാനാവശ്യവും പറഞ്ഞിട്ടില്ല. ഞാന്‍ എന്റെ സംഘടനയുടെ കാര്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്റെ സംഘടനയുടെ കാര്യം പറയാന്‍ എനിക്കവകാശമില്ലേ അദ്ദേഹം ചോദിച്ചു. അമ്മയുടെ ധാര്ഷ്ട്യ ത്തേയും ഇരട്ടത്താപ്പിനേയും വെളളപൂശി അദ്ദേഹം തുടര്ന്നുനപറഞ്ഞു, മുകേഷ് ഒന്നും പറഞ്ഞില്ലല്ലോ. മൈക്കില്ലാത്തതിനാല്‍ അദ്ദേഹം ഉച്ചത്തില്‍ സംസാരിച്ചുവെന്നേയുള്ളൂ. അല്ലാതെ മുകേഷ് തെറ്റൊന്നും പറഞ്ഞില്ല. മുകേഷിനോട് ചോദിച്ച ചോദ്യം നിങ്ങള്‍ കേട്ടില്ല. വോളിയം കൂട്ടിയിട്ട് ആ ചോദ്യം എന്താണെന്ന് ജനങ്ങളും മാധ്യമങ്ങളും ഒന്നുകേള്ക്കിണം
മമ്മൂട്ടിയുടേയും മോഹന്ലാകലിന്റെയും മൗനത്തേപ്പറ്റി ചോദ്യമുന്നയിച്ചപ്പോള്‍ അത് ഓരോരുത്തരുടേയും അപ്പോഴത്തെ മൂഡല്ലേ എന്ന് അദ്ദേഹം പറഞ്ഞു. ഇന്ന ആള്‍ ഇന്ന സമയത്ത് മിണ്ടണം എന്ന് പറയാന്‍ നമുക്ക് പറ്റുമോ എന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേര്ത്തു . മുകേഷിന്റെ ഭാഗത്തുനിന്ന് തെറ്റുപറ്റിയിട്ടില്ലെന്ന് വീണ്ടും അദ്ദേഹം ആവര്ത്തി ക്കുകയും ചെയ്തു.

Post A Comment: