അഞ്ച് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് കവർന്നത്

എരുമപ്പെട്ടി: എരുമപ്പെട്ടി മങ്ങാട് വീടിനകത്ത് കിടന്നുറങ്ങിയിരുന്ന വീട്ടമ്മയുടെ  സ്വർണ്ണമാല കവർന്നു. മങ്ങാട് കോട്ടപ്പുറം  ചെമ്മണ്ണൂർ ജെയ്ക്കബിന്റെ ഭാര്യ സിസിലിയുടെ അഞ്ച് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് കവർന്നത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മോഷണം നടന്നത്. കിടപ്പുമുറിയുടെ ജനവാതിലിലൂടെ ആയുധം ഉപയോഗിച്ചാണ് സിസിലിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുത്തത്. ടോർച്ചിന്റെ വെളിച്ചം മുഖത്തടിച്ച ജെയ്ക്കബ് ഉണർന്ന് ബഹളം വെച്ചെങ്കിലും മോഷ്ടാവ് മാലയുമായി കടന്നുകളഞ്ഞു.(ബൈറ്റ് ) എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം എരുമപ്പെട്ടി മേഖലയിൽ കവർച്ച തുടർക്കഥയാവുന്നത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. കരിയന്നൂരിലുള്ള വീട്ടിൽ നടന്ന വൻ കവർച്ച കേസിൽ പ്രതികളെ കണ്ടെത്താൻ ഇതുവരേയും പോലീസിന് കഴിഞ്ഞിട്ടില്ല. അക്കിക്കാവ് കേച്ചേരി ബൈപാസ് റോഡിൽ വാഹനയാത്രക്കാരെ ആക്രമിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസുകളിലുള്ള അന്വേഷണത്തിലും പുരോഗതിയുണ്ടായിട്ടില്ല. കാര്യക്ഷമമായ രീതിയിൽ അന്വേഷണം നടത്താൻ ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ തയ്യാറാകാത്തതാണ് കവർച്ചയ്ക്കും പിടിച്ച് പറിക്കും തുമ്പുണ്ടാക്കാൻ പോലും പോലീസിന് കഴിയാത്തതെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. മൺസൂൺകാല മോഷണം തടയാൻ  പോലീസ് പെട്രോളിംഗ് ഊർജ്ജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Post A Comment: