തീപ്പിടിത്തത്തില്‍ മരിച്ചവരില്‍ മൂന്നു മലയാളികളെന്നു സ്ഥിരീകരിച്ചു.
സഊദി അറേബ്യയിലെ ദക്ഷിണ പ്രവിശ്യയായ നജ്‌റാനില്‍ കമ്പനി താമസ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരില്‍ മൂന്നു മലയാളികളെന്നു സ്ഥിരീകരിച്ചു. 
മലപ്പുറം വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട ക്ഷേത്രത്തിന് സമീപം കിഴക്കേമല കോട്ടാശ്ശേരി ശ്രീനിവാസന്റെയും പത്മിനി അമ്മയുടെയും മകന്‍ ശ്രീജിത് (25), കടക്കാവൂര്‍ കമ്പാലന്‍ സത്യന്‍, വര്‍ക്കല സ്വദേശി ബിജു രാഘവന്‍ ശങ്കരന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. വിവാഹം കഴിഞ്ഞ് മൂന്നാഴ്ച മുന്‍പാണ് ശ്രീജിത്ത് ഇവിടേക്ക് മടങ്ങിയത്.
മരിച്ചവര്‍ എല്ലാവരും ഇന്ത്യക്കാരാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ നാലു മണിക്ക് ഉണ്ടായ അപകടത്തില്‍ 11 പേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അല്‍ ഹംറ എന്ന കമ്പനിയിലെ തൊഴിലാളികള്‍ താമസിക്കുന്ന മുറിയിലെ എ.സി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് അടുത്ത റൂമുകളിലേക്കും തീ പടരുകയായിരുന്നു. മുറികള്‍ക്ക് വെന്റിലേഷന്‍ സൗകര്യമില്ലാത്തതിനാല്‍ പുക മൂടിക്കെട്ടി ശ്വസിച്ചതാണ് മരണകാരണം. സംഭവം ഉന്നത തലത്തില്‍ അന്വേഷിക്കാന്‍ നജ്‌റാന്‍ പ്രവിശ്യാ ഗവര്‍ണര്‍ ഉത്തരവിട്ടിട്ടുണ്ട്.

Post A Comment: