തമിഴ്‌നാട്ടുകരനായ പ്രതി കഴിഞ്ഞ മാസം രാത്രിയില്‍ പെണ് കുട്ടിയുടെ വീടിന്‍റെ ചുമര്‍ ചാടികടന്ന് ഉറങ്ങുകയായിരുന്ന കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.


ഗുരുവായൂര്‍: വീട്ടില്‍ല്‍ അതിക്രമിച്ചു കയറി ഉറങ്ങികിടക്കുകയായിരുന്ന 15 കാരിയെ പീഡിപ്പിച്ച യുവാവിനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. 
ഇരിങ്ങപ്പുറത്ത് താമസിക്കുന്ന തിരുവങ്കിടത്ത് ഇളയരാജയെയാണ് ഗുരുവായൂര്‍ സി ഐ ഇബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വര്‍ഷങ്ങളായി കേരളത്തില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകരനായ പ്രതി കഴിഞ്ഞ മാസം രാത്രിയില്‍ പെണ് കുട്ടിയുടെ വീടിന്‍റെ ചുമര്‍ ചാടികടന്ന് ഉറങ്ങുകയായിരുന്ന കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന കുട്ടി ആളെ തിരിച്ചറിഞ്ഞതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് രക്ഷിതാവ് കുട്ടിയോടൊപ്പം സ്റ്റേഷനിലെത്തി പരാതി നല്‍കുകി.
സംഭവത്തിന് ശേഷം മുങ്ങിയ പ്രതി തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്  പ്രതിയെ  തൃശൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നും  പോലീസ് പിടികുടിയത്

എ.എസ്.ഐ. സി.ശ്രീകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എച്ച്.ഷമീര്‍, സി.ജി.ലിജോ, ആര്‍.സി.ഉണ്ണി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്ന പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ്സെടുത്തിട്ടുള്ളത്. 

Post A Comment: