വയോധികരായ മാതാപിതാക്കളെ പരിചരിക്കാന്‍ ദിവസവും 1288 കി.മി ദൂരം സഞ്ചരിക്കുന്ന മകന്‍.
മാതാപിതാക്കളെ സ്‌നേഹിക്കുന്ന മകന്‍. 

ലോകത്തെ ഞെട്ടിച്ച സംഭവം.

അച്ചനമ്മമാരെ സ്‌നേഹിക്കുന്നവര്‍ക്ക് ഇത് വായിക്കാതിരിക്കാനാവില്ല.

പാര്‍ക്കിന്‍സണ്‍സ് ബാധിച്ച വയോധികരായ മാതാപിതാക്കളെ പിരിഞ്ഞിരിക്കാന്‍ അമേരിക്കയിലെ ഐ.ടി സ്ഥാപനത്തിന്‍റെ സഹസ്ഥാപകനായ കര്‍ട്ട് വോന്‍ ബഡിന്‍സ്‌കി (42)ക്ക് ആവില്ല. അതിനാല്‍ 1288 കി.മി ദൂരം സഞ്ചരിച്ചാണ് ഇദ്ദേഹം ദിവസവും വീട്ടില്‍ നിന്ന് ജോലിക്കെത്തി മടങ്ങുന്നത്. 
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് 400 മൈല്‍ അകലെ ബര്‍ബാങ്കിലാണ് അദ്ദേഹം താമസിക്കുന്നത്. പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ ബഡിന്‍സ്‌കിക്ക് ദിവസവും വീട്ടിലെത്തണം. ജോലി ഉപേക്ഷിക്കാനും വയ്യ. പുലര്‍ച്ചെ അഞ്ചിന് എഴുന്നേല്‍ക്കുന്ന ബഡിന്‍സ്‌കി 6 മണിക്കൂര്‍ യാത്ര ചെയ്താണ് ഓഫിസിലെത്തുന്നത്. വീടിനടുത്തുള്ള വിമാനത്താവളത്തില്‍ കാറിലെത്തുന്ന ഇദ്ദേഹം ഇവിടെ നിന്ന് ഒക്‌ലന്റിലേക്ക് വിമാനത്തില്‍ പോകും. ഒരു മണിക്കൂറാണ് വിമാനയാത്ര. അവിടെ ഇറങ്ങി സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് വീണ്ടും കാര്‍ യാത്ര. 8.30 ന് തന്നെ ഓഫീസിലെത്തി പഞ്ച് ചെയ്യും. 
വൈകീട്ട് അഞ്ചിന് ഓഫീസില്‍ നിന്നിറങ്ങിയാല്‍ വീട്ടിലെത്തുക രാത്രി 9.30 ന്. ഏഴ് സഹയാത്രികരോടൊപ്പം ഒറ്റ എന്‍ജിനുള്ള ടര്‍ബോപ്രോപ്പ് ചെറു വിമാനത്തിലാണ് ഇദ്ദേഹത്തിന്റെ യാത്ര. വിമാനയാത്രാക്കൂലിയായി പ്രതിമാസം 2300 ഡോളര്‍ (1,47,853.39 രൂപ)  ബഡിന്‍സ്‌കി ചെലവഴിക്കുന്നു. വാര്‍ദ്ധക്യത്തിലേക്ക് നടന്നകലുന്ന മാതാപിതാക്കളെ പുറന്തള്ളുന്ന കാഴ്ച ഇന്ന് സര്‍വ്വസാധാരണമാണ്. 

അതില്‍ നിന്നും വ്യത്യസ്തമായി മാതാപിതാക്കളുടെ മൂല്യമറിഞ്ഞ് അവരെ കരുതലോടെ സംരക്ഷിക്കുന്ന ഈ മകന്‍റെ ജീവിതം കരിനിഴല്‍ ബാധിച്ച എല്ലാവരുടേയും ജീവിതത്തിനു മാറ്റം വരുത്തട്ടെ.

Post A Comment: