രണ്ടു ജിബി നിരക്കില്‍ ഡേറ്റ ലഭിക്കും. അതായത് നാലു മാസത്തേക്ക് 224 ജിബി
 

രാജ്യത്തെ ടെലികോം മേഖലയില്‍ വന്‍ തരംഗമായ ജിയോ മറ്റൊരു ഓഫറുമായി രംഗത്തെത്തി. ജിയോ അവതരിപ്പിച്ചതിനു ശേഷം പ്രഖ്യാപിച്ച ഏറ്റവും മികച്ച ഓഫര്‍ കൂടിയാണിത്. ജിയോഫൈ വാങ്ങുന്നവര്‍ക്കാണ് 509 രൂപയ്ക്ക് 224 ജിബി ഡേറ്റ ലഭിക്കുക. ജൂണ്‍ 30 ന് ഫ്രീ ഓഫറുകള്‍ അവസാനിച്ചു. 309 രൂപ പാക്കേജിന്റെ കാലാവധി ജൂലൈ 31 നും അവസാനിക്കും. എന്നാല്‍ വരിക്കാരെ പിടിച്ചു നിര്‍ത്താന്‍ പുതിയ ഓഫറുകളുമായി ജിയോ വീണ്ടും എത്തിയിരിക്കുകയാണ്.
2016 സെപ്റ്റംബറിലാണ് ജിയോ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് ജിയോ സമ്മര്‍ സര്‍പ്രൈസ്, ജിയോ ധന്‍ ധനാ ധന്‍ എന്നിവ അവതരിപ്പിച്ചു വരിക്കാരെ പിടിച്ചുനിര്‍ത്തി. തുടര്‍ന്നും ബണ്ടില്‍ഡ് ഡേറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ തുടര്‍ന്നും ലഭിക്കുന്നതിന് മാസം തോറും ഉപഭോക്താക്കള്‍ക്ക് റീച്ചാര്‍ജ് ചെയ്യേണ്ടി വരും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഡേറ്റ ആനുകൂല്യങ്ങള്‍ നല്‍കുന്ന പുതിയ ഓഫറാണ് റിലയന്‍സ് ജിയോ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഈ പ്ലാന്‍ ജിയോഫൈ ഉപഭോക്താക്കള്‍ക്ക് മാത്രം പരിമിതമാണ്.
ജിയോഫൈ ഡിവൈസ് വാങ്ങുന്നവര്‍ക്കാണ് പുതിയ ഓഫര്‍ ലഭിക്കുക. ഡിവൈസിന്റെ കൂടെ പുതിയ ജിയോ സിം കാര്‍ഡും ലഭിക്കും. ഇതുവഴി 224ജിബി ഡേറ്റ വരെ ലഭിക്കും. ഈ ഓഫറിനും 99 രൂപയുടെ ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കേണ്ടതുണ്ട്. തുടര്‍ന്ന് ഓഫര്‍ നല്‍കിയിരിക്കുന്ന റീചാര്‍ജ് പായ്ക്കുകള്‍ തെരഞ്ഞെടുക്കുക. 149 രൂപയുടെ അടിസ്ഥാന പാക്കില്‍ മാസം രണ്ടു ജിബി നിരക്കില്‍ വര്‍ഷം 24 ജിബി ഡേറ്റ ലഭിക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ റീചാര്‍ജ് ചെയ്താല്‍ മതി.
അതുപോലെ, 309 പാക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ആറു മാസത്തേക്ക് ദിവസം ഒരു ജിബി നിരക്കില്‍ ഡേറ്റ ലഭിക്കും. അതായത് ആറു മാസത്തിനിടെ 168 ജിബി ഡേറ്റ ലഭിക്കും. 509 രൂപ റീചാര്‍ജ് പായ്ക്കില്‍ നാലു മാസത്തേക്ക് പ്രതിദിനം രണ്ടു ജിബി നിരക്കില്‍ ഡേറ്റ ലഭിക്കും. അതായത് നാലു മാസത്തേക്ക് 224 ജിബി ഡേറ്റ ഉപയോഗിക്കാം.

Post A Comment: