യുവനടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാമാധവന്‍ പ്രതിയാകും.കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാമാധവന്‍ പ്രതിയാകും. അറസ്റ്റിലായ ഒന്നാം പ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് കാവ്യയ്ക്ക് തിരിച്ചടിയാകുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയുംഎന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ സുനിയുടെ കാറില്‍ കാവ്യ സഞ്ചരിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. മൂന്ന് മാസം കാവ്യയുടെ ഡ്രൈവറായിരുന്നു പള്‍സര്‍ എന്ന സൂചനയും പൊലീസിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് കാവ്യയെ പ്രതിയാക്കുക.
നടന്‍ ദിലീപും പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് പൊലീസിന് ആദ്യം നല്കിയത്. പിന്നീട് ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ലൊക്കേഷനില്‍ സുനി ദിലീപിനെ കാണാനെത്തിയതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു. കാവ്യയുടെ ഡ്രൈവറായി സുനി പ്രവര്‍ത്തിച്ചിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കാവ്യയെ അടുത്തദിവസം പൊലീസ് വീണ്ടും ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റിനും സാധ്യതയുണ്ട്. കാവ്യയെ അറസ്റ്റ് ചെയ്യണമെങ്കില്‍ അതിനുള്ള അനുമതി അന്വേഷണ സംഘത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ നല്കിയിട്ടുണ്ട്. അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷമാകും കാവ്യയെ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തുക. നേരത്തെ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് എത്താന്‍ കാവ്യ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന്  പൊലീസ് കാവ്യയുടെ അടുത്തെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
ഇതിനിടെയാണ് കാവ്യയും പള്‍സറുമായുള്ള ബന്ധം തെളിയിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിക്കുന്നത്. ഇതോടെ നടിക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ അന്വേഷണ സംഘം തയ്യാറാകും. ഇനി പൊലീസ് ക്ലബ്ബിലെത്താന്‍ നോട്ടീസ് നല്കും. അതിനോട് സഹകരിച്ചില്ലെങ്കില്‍ വീട്ടില്‍ പോയി കാവ്യയെ അറസ്റ്റ് ചെയ്യും. അതിന് ശേഷം കേസില്‍ പ്രതിയാക്കി ജയിലിലടക്കും. ഇതാണ് പൊലീസിന്റെ തീരുമാനം. ഇതിന്റെ സൂചനകള്‍ ജയിലിലുള്ള ദിലീപിനും ലഭിച്ചിട്ടുണ്ട്. എല്ലാം താന്‍ ചെയ്ത കുറ്റമാണെന്ന് പൊലീസിന് മുമ്പില്‍ ദിലീപ് ഏറ്റുപറയുമെന്നും സൂചനയുണ്ട്. എങ്ങനേയും ഭാര്യയെ രക്ഷിക്കാനാണ് നീക്കം.
നടി ആക്രമിക്കപ്പെട്ട ദിവസം ഗായിക റിമിയും കാവ്യയും തമ്മില്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും പൊലീസ് ആരായും. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി ഒന്‍പതിനും പതിനൊന്നിനും ഇടയില്‍ റിമി കാവ്യയെ വിളിച്ചെന്ന് പൊലീസ് കണ്ടെത്തിയതായാണ് വിവരം. ഈ ഫോണ്‍ വിളിയെക്കുറിച്ചുള്ള റിമിയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണറിയുന്നത്. കാവ്യയുടെ അറസ്റ്റിന് ശേഷം റിമിയേയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. റിമിയെ അറസ്റ്റ് ചെയ്യുന്നതും പൊലീസിന്റെ പദ്ധതിയിലുണ്ട്. കാവ്യയുടെ അമ്മ ശ്യാമളയേയും തെളിവുകള്‍ കിട്ടിയാല്‍ അറസ്റ്റ് ചെയ്യും.

.


Post A Comment: