. ഒരുമാസം മുന്‍പ് ക്ലീന്‍ ചെയ്തതെന്ന് ജീവനക്കാര്‍ പറയുന്ന ടാങ്ക് ഇപ്പോള്‍ നിറഞ്ഞ നിലയില്‍ കണ്ടെത്തി
ഏറെ ആള്‍ത്തിരക്കുള്ള കുന്നംകുളം ബസ്‌സ്റ്റാഡിലെ  കംഫര്‍ട്ട് സ്റ്റേഷന്‍ നിറഞ്ഞതാണ് ദുര്‍ഗന്ധത്തിന്‌ കാരണം. ഒരുമാസം മുന്‍പ് ക്ലീന്‍ ചെയ്തതെന്ന് ജീവനക്കാര്‍ പറയുന്ന ടാങ്കാണ് ഇപ്പോള്‍ നിറഞ്ഞ നിലയില്‍ കണ്ടെത്തിയത്.  ദുര്‍ഗന്ധം പരക്കുക്കുന്നത് തടയാനായി വിസര്‍ജ്യം കടന്നുപോകുന്ന പൈപ്പിന് അരികിലൂടെ ബ്ലീച്ചിങ് പൊടി വിതറിയ നിലയിലാണ്. അത്യാവശ്യ ഘട്ടത്തില്‍ പോലും ബാത്ത്‌റൂമില്‍ പോകാനാകുന്നില്ല എന്ന് യാത്രക്കാര്‍ പറഞ്ഞു. പകര്‍ച്ച വ്യാദികള്‍ പടര്‍ന്നു പിടിക്കുന്ന  ഇന്നത്തെ കാലഘട്ടത്തില്‍ നഗരസഭ ഉചിതമായ നടപടികള്‍ എടുക്കാത്തത് യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്

Post A Comment: