അമിത വേഗത്തിൽ ഓടിച്ചിരുന്ന കാർ വെള്ളറക്കാട് വെച്ച് ബസിന് പുറകിലിടിക്കുകയും കാറിന്റെ ഇടത് വശത്തെ ഹെഡ്ലൈറ്റും കണ്ണാടിയും തകരുകയും ചെയ്തു.


 മദ്യപിച്ച് അപകടകരമായ വിധത്തിൽ കാർ ഓടിച്ചിരുന്ന യുവാക്കളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. 

മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മൂന്ന് യുവാക്കളാണ് പോലീസിന്റെ പിടിയിലായത്. വഴിയരുകിൽ കാർ നിർത്തിയിട്ടിരുന്ന് മദ്യപിച്ചിരുന്ന യുവാക്കൾ പോലീസിനെ കണ്ട് കാർ ഓടിച്ച് പോവുകയായിരുന്നു. അമിത വേഗത്തിൽ ഓടിച്ചിരുന്ന കാർ വെള്ളറക്കാട് വെച്ച് ബസിന് പുറകിലിടിക്കുകയും കാറിന്റെ ഇടത് വശത്തെ ഹെഡ്ലൈറ്റും കണ്ണാടിയും  തകരുകയും ചെയ്തു. ഇടിച്ചത് ബസിന്‍റെ സൈഡിലായതിനാലാണ് വലിയ അപകടം ഒഴിവായത്. ഇതിന് ശേഷം നിർത്താത പോയ കാറിനെ പിന്തുടർന്ന  പോലീസ് പന്നിത്തടം ചിറമനേങ്ങാട് കോൺകോട് സ്കൂളിന് സമീപം വെച്ചാണ് പിടികൂടിയത്. 
ഇവരുടെ കാറിന് മുന്നിൽ നിന്ന് നൂലിട വ്യത്യാസത്തിലാണ് ബൈക്ക് യാത്രക്കാരും കാൽനട യാത്രക്കാരും  രക്ഷപ്പെട്ടത്.


Post A Comment: