മെഡിക്കല്‍ കോളേജ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് ഉടമ ആര്‍. ഷാജി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് ഉടമ ആര്‍. ഷാജി. ബി.ജെ.പി നേതൃത്വത്തിന് പരാതി നല്‍കിയിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം .
കോഴ ആരോപണവുമായി ബന്ധപ്പെട്ട് ആര്‍ക്കും മൊഴി നല്‍കിയിട്ടില്ലെന്നും  വ്യക്തമാക്കി. ബി.ജെ.പി നേതാവ് എം.ടി രമേശിനെ നേരിട്ട് അറിയില്ലെന്നും രമേശിനെ ചാനലില്‍ കണ്ടുള്ള പരിചയം മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.   ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിനെ പരിചയമുള്ളതായി ഷാജി പറഞ്ഞിട്ടുണ്ട്.

മെഡിക്കല്‍ കോളേജിന് അംഗീകാരം നേടിക്കൊടുക്കാമെന്നു വാഗ്ദാനം നല്‍കി ബി.ജെ.പി. നേതാക്കള്‍ അഞ്ചു കോടി അറുപതുലക്ഷം രൂപ കൈപ്പറ്റിയതായി വ്യക്തമാക്കുന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കോളേജിന് അംഗീകാരം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് വര്‍ക്കല എസ്.ആര്‍. എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍. ഷാജി പാര്‍ട്ടിനേതൃത്വത്തിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ അന്വേഷണം നടത്തിയതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Post A Comment: