പ്രവാസികളുടെ മൃതദേഹം കൊണ്ടുവരുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ ഹാജരാക്കണമെന്ന വിവാദ സര്‍ക്കുലര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു.
കൊച്ചി: പ്രവാസികളുടെ മൃതദേഹം കൊണ്ടുവരുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ ഹാജരാക്കണമെന്ന വിവാദ സര്‍ക്കുലര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. 
ഇനി മൃതദേഹം അയക്കുന്നതിന് 12 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതി. മരിച്ചവരെ മാന്യമായി സംസ്‌കരിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി പറഞ്ഞു. കേന്ദ്രസക്കാരിന്റെ പുതിയ സക്കുല ഹൈക്കോടതി അംഗീകരിച്ചു.
സര്‍ക്കുലറിനെതിരെ ഒരു പ്രവാസിമലയാളി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

Post A Comment: