തിരുവനന്തപുരം ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് ഡി ജി പി ലോക്നാഥ് ബെഹറ . നഗരത്തില്‍ ശക്തമായ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്തലസ്ഥാനത്തെ സ്ഥിഗതികള്‍ നിയന്ത്രണ വിധേയം ബി.ജെ.പി- സി.പി.എം സംഘര്‍ഷമുണ്ടായ തിരുവനന്തപുരം ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് ഡി ജി പി ലോക്നാഥ് ബെഹറ . നഗരത്തില്‍ ശക്തമായ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു  .സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് പൊലിസ് തീരുമാനിച്ചിട്ടുള്ളത്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉപയോഗിച്ച് അന്വേഷണം നടത്തും.അതേസമയം, ആക്രമണമുണ്ടായ സാഹചര്യത്തില്‍ ജില്ലയില്‍ പൊലിസ് സുരക്ഷ ശക്തമാക്കിട്ടുണ്ട്

Post A Comment: