തലസ്ഥാനത്തെ സംഘര്‍ഷം; 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തലസ്ഥാനത്തെ ബിജെപി ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണം കണ്ടുനിന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ആഭ്യന്തരവകുപ്പ് നടപടി സ്വീകരിച്ചത്. ആക്രമണം നടക്കുമ്പോള്‍ മൂന്ന് പോലീസുകാരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ ഒരു സിവില്‍ പോലീസ് ഓഫീസര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ക്ക് മര്‍ദ്ദനമേറ്റു. മറ്റ് രണ്ടു പേര്‍ കണ്ടുനില്‍ക്കുകയായിരുന്നു. ഇവര്‍ക്കെതിരെയാണ് നടപടി വന്നിരിക്കുന്നത്.  അക്രമം പോലീസുകാര്‍ നോക്കിനിന്ന സംഭവം സേനയ്ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കിയെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കൃത്യമായ ഇടപെടല്‍ പോലീസ് നടത്തിയിരുന്നെങ്കില്‍ ഇത്തരത്തില്‍ വ്യാപക അക്രമം നടക്കില്ലായിരുന്നുവെന്ന് പ്രതിപക്ഷം കൂടി വിമര്‍ശനം ഉന്നയിച്ചതോടെ ആഭ്യന്തരവകുപ്പ് പ്രതിരോധത്തിലായി. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടിയിലേക്ക് ആഭ്യന്തരവകുപ്പ് നീങ്ങിയത്. ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് നേ​​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ കു​മ്മ​നം രാ​ജ​ശേ​ഖ​ന്റേതടക്കം ആ​റു വാ​ഹ​ന​ങ്ങ​ അ​ടി​ച്ചു ത​ക​​ത്തി​രു​ന്നു. പൊലീ​സ് നോ​ക്കി​നി​​ക്കെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ക്ര​മി​ക​ളെ ത​ട​യാ​ ശ്ര​മി​ച്ച ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു. മ​റ്റു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ നോ​ക്കി​നി​​ക്കെ അ​ക്ര​മി​ക​ പൊലീ​സു​കാ​ര​നെ മ​​ദി​ക്കു​ക​യാ​യി​രു​ന്നു.ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐപി ബിനു, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ മ​ക​ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വീ​ടി​ന് നേ​​ക്ക് ഇന്ന് ആ​ക്ര​മ​ണമുണ്ടായി. തി​രു​വ​ന​ന്ത​പു​രം മരുതുംകുഴിയിലു​ള്ള ബി​നീ​ഷി​ന്‍റെ വീ​ടാണ് ആ​ക്ര​മി​ച്ച​ത്. വീ​ടി​നു പു​റ​ത്ത് പാ​​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​നം അ​ക്ര​മി​ക​ എ​റി​ഞ്ഞു​ത​ക​​ത്തു. അതേസമയം, സംഘഷാവസ്ഥ രൂക്ഷമായ തലസ്ഥാന ജില്ലയി പൊലീസ് സുരക്ഷ ശക്തമാക്കി. 450 പൊലീസുകാരെയാണ് വിവിധ പ്രദേശങ്ങളിലായി നിയോഗിച്ചിട്ടുള്ളത്. പാര്‍ട്ടി ഓഫീസുകളിലും പ്രധാനകേന്ദ്രങ്ങളിലും കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിനു പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. പൊതുസ്ഥലത്തു സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പാട്ടികളുടെ കൊടിതോരണങ്ങ മാറ്റാ ജില്ലാ കലക്ട നി‌ദ്ദേശിച്ചു. മൂന്നു ദിവസത്തേക്കു തലസ്ഥാനത്തു രാഷ്ട്രീയ പാട്ടികളുടെ പ്രകടനങ്ങ നിരോധിച്ചിട്ടുണ്ട്

Post A Comment: