നടിയെ ആക്രമിച്ച കേസില്‍ മുകേഷ് എം.എല്‍.എ, അവതാരിക റിമി ടോമി, കാവ്യാ മാധവന്റെ അമ്മ ശ്യാമള എന്നിവരെ വീണ്ടും ചോദ്യംചെയ്യുമെന്ന് സൂചന.
കൊച്ചി: നടിയെ  ആക്രമിച്ച കേസില്‍ മുകേഷ് എം.എല്‍.എ, അവതാരിക റിമി ടോമി, കാവ്യാ മാധവന്റെ അമ്മ ശ്യാമള എന്നിവരെ വീണ്ടും ചോദ്യംചെയ്യുമെന്ന് സൂചന. ഗൂഢാലോചന കുറ്റത്തില്‍ കൂടുതല്‍ തെളിവ് കിട്ടേണ്ടതിന്റെ ഭാഗമായാണ് ഇവരെ ചോദ്യം ചെയ്യുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ചോദ്യം ചെയ്യല്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി വര്‍ഷങ്ങള്‍ക്ക് മുന്‍പ്  മുകേഷിന്റെ ഡ്രൈവറായിരുന്നു. അക്കാലയളവില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് ചോദിച്ചറിയുന്നതിനാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ 25ന് കേസില്‍ കാവ്യയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ആറു മണിക്കൂര്‍ നേരമാണ് വിവിധ ഇടപാടുകളുമായി ബന്ധപ്പെടുത്തി ചോദ്യം ചെയ്തത്. എന്നാല്‍ കാര്യമായ തെളിവ് ഒന്നുംതന്നെ ലഭിച്ചില്ല.
ഇപ്പോള്‍ ജയിലിലുള്ള നടന്‍ ദിലീപുമായി അടുത്തബന്ധമുള്ള റിമി ടോമിയെയും പിന്നീട് ചോദ്യം ചെയ്തു. ഫോണില്‍ വിളിച്ചാണ് ഇവരെ ചോദ്യം ചെയ്തത്.

Post A Comment: