ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുള്ളതാണ് വീണ്ടും ചോദ്യം ചെയ്യാന്‍ കാരണം.


കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുള്ളതാണ്  വീണ്ടും ചോദ്യം ചെയ്യാന്‍ കാരണം.
പള്‍സര്‍ സുനി അയച്ച കത്തുമായി ബന്ധപ്പെട്ട് ഇരുവരും നല്‍കിയ മൊഴി വ്യത്യസ്തമാണെന്നാണ് പറയുന്നത്. ജയിലില്‍ നിന്നുള്ള ഫോണ്‍വിളിയെ കുറിച്ചുള്ള മൊഴിയും പരസ്പരവിരുദ്ധമാണ്. മൊഴികളിലെ വൈരുദ്ധ്യമാണ്  ചോദ്യം ചെയ്യല്‍ മണിക്കുറുകളോളം നീണ്ടത്.
ജൂണ്‍ 28 ബുധനാഴ്ച  ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.05നാണ് അവസാനിച്ചത്‌.  എന്നാല്‍ ചോദ്യം ചെയ്യല്‍ അവസാനിച്ചിരുന്നില്ലെന്നും ഉന്നത ഇടപെടല്‍ മുലം ഇവരെ വിട്ടയക്കുകയുമായിരുന്നുവെന്നു ആരോപണമുയര്‍ന്നിരുന്നു.
എല്ലാകാര്യങ്ങളിലും വിശദമായ മൊഴിയെടുത്തെന്നും താ വളരെ ആത്മവിശ്വാസത്തിലാണെന്നും പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ചിലര്‍ പണംതട്ടാന്‍ ശ്രമിച്ചെന്ന ദിലീപിന്‍റെ പരാതിയില്‍ മൊഴിയെടുക്കാനാണു വിളിച്ചുവരുത്തിയതെന്നായിരുന്നു ആദ്യവിവരം. പിന്നീടാണു നടിയെ ആക്രമിച്ച കേസും ഗൂഢാലോചനയുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യുകയാണെന്ന സൂചനകള്‍ പുറത്തുവന്നത്. 
ദിലീപിനെയും നാദിഷയെയും ആദ്യം ഒന്നിച്ചിരുത്തിയും രണ്ടാം ഘട്ടത്തി വെവ്വേറെ ഇരുത്തിയുമാണു പൊലീസ് മൊഴിയെടുത്തത്. ബ്ലാക്മെയി, നടിയെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ടു സംഭവത്തിലും മൊഴിയെടുത്തതായാണു വിവരം. ഇരുവരും സഹകരിച്ചെന്നു പൊലീസ് പറഞ്ഞിരുന്നു.

Post A Comment: