ദിലീപിനെതിരേ കൃത്രിമ തെളിവുകളാണ് പൊലിസ് ചുമത്തിയതെന്നാണ് അഡ്വ. രാംകുമാരിന്‍റെ വാദം. 

  ദിലീപിനെതിരേ കൃത്രിമ തെളിവുകളാണ് പൊലിസ് ചുമത്തിയതെന്നാണ് അഡ്വ. രാംകുമാരിന്‍റെ വാദം.

 കൊച്ചിയില്‍  നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കേസിലെ പ്രതിചേര്‍ത്ത സിനിമ താരം ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലേക്ക് മാറ്റി.

ഇന്ന് രാവിലെ ഏഴു മണിയോടുകൂടിയാണ് ദിലീപിനെ ആലുവ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്.
സുരക്ഷ പരിഗണിച്ച് ദിലീപിന് പ്രത്യേക സെല്‍ അനുവദിക്കണമെന്ന മജിസ്‌ട്രേറ്റിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ദിലീപിനെ മാത്രം ഒരു സെല്ലില്‍ പാര്‍പിക്കും. എന്നാല്‍
സാധാരണ തടവുകാര്‍ക്കുള്ള പരിഗണന തന്നെയാകും ദിലിപിനും നും ലഭിക്കുക.
ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യാനും മൊഴിയെടുക്കാനും തെളിവെടുക്കാനുമായി നാളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായുള്ള കസ്റ്റഡി അപേക്ഷ മജിസ്‌ട്രേറ്റിനു സമര്‍പ്പിച്ചു.
ദിലീപിനു വേണ്ടി പ്രമുഖ അഭിഭാഷകനായ അഡ്വ. രാംകുമാറാണ് ഹാജരായത്. ജാമ്യാപേക്ഷയും നല്‍കിയിട്ടുണ്ട്. ഇത് നാളെ പരിഗണിക്കും. ദിലീപിനെതിരേ കൃത്രിമ തെളിവുകളാണ് പൊലിസ് ചുമത്തിയതെന്നാണ് അഡ്വ. രാംകുമാരിന്‍റെ വാദം.
ഇന്നലെ രാവിലെ മുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്ന  ദിലീപിനെ വൈകീട്ട് ആറു മണിയോടെയാണ് അറസ്റ്റു രേഖപെടുത്തയത്.
ഗുഡാലോചന സംബന്ധിച്ച് പോലീസിനു ക്രത്യമായ തെളിവ് ലഭിച്ചിട്ടുണ്ട്
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ തന്റെ സഹപ്രവര്‍ത്തകയെ മാനംഭംഗപ്പെടുത്താന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്ന സുനിയുടെ മൊഴിയും മറ്റു തെളിവുകളും നിര്‍ണായകമായി. തന്റെ കുടുംബബന്ധത്തിലുണ്ടായ തകര്‍ച്ചക്കുള്ള കാരണമാണ് നടിക്കെതിരേയുള്ള ആക്രമണത്തിന് കാരണമായതെന്നാണ് മൊഴി. ചോദ്യം ചെയ്യലിനിടെ ഒരാള്‍ മാപ്പ് സാക്ഷിയായി മാറിയതോടെ തെളിവുകള്‍ ബലപ്പെട്ടു
പള്‍സര്‍ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തുകയും കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി അതിക്രമിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയുമായിരുന്നു.

Post A Comment: