കുളിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ അത്‌ലറ്റിക് താരം പി.ജെ. ജോഷ്‌ന ജോസഫ് (30) മരണപെട്ടു.


കുളിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ അത്‌ലറ്റിക് താരം പി.ജെ. ജോഷ്‌ന ജോസഫ് (30) മരണപെട്ടു. കോട്ടപ്പുറം പാലപ്പറമ്പില്‍ ജോസഫിന്‍റെയും ബേബിയുടെയും ഇളയ മകനും ബധിരനും മൂകനുമായ ജോഷ്‌നയാണ്  മരിച്ചത്. 
കഴിഞ്ഞ മാസം എട്ടിന് തൃപ്രയാര്‍ സ്‌നേഹത്തീരം കടപ്പുറത്ത് കൂട്ടുകാരോടൊത്ത് കടലില്‍ കുളിച്ചുകൊണ്ടിരിക്കെ തിരമാലകളില്‍ ഡൈവ് ചെയ്യുമ്പോള്‍ മണത്തിട്ടയില്‍ തലയിടിച്ചുവീണ് കഴുത്തിന്റെ എല്ല് ഒടിഞ്ഞ് തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
 
സംസ്ഥാന, ദേശീയ തലത്തില്‍ ഒന്പത് സ്വര്‍ണം ഉള്‍പ്പടെ നിരവധി മെഡലുകള്‍ നേടിയിട്ടുള്ള താരമാണ് ജോഷ്‌ന. ഭാര്യ സെറ്റ്‌സിന. മകള്‍ രണ്ടു വയസുകാരി ജുവല്‍.
 


Post A Comment: