നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിമകനെ പുറത്താക്കി അമ്മ
ദിലീപിന്‍റെ പ്രാഥമിക അംഗത്വവും ട്രഷറര്‍ സ്ഥാനവും റദ്ദ് ചെയ്തു.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കി. കൊച്ചിയില്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന താരസംഘടനയുടെ അടിയന്തിര യോഗത്തിലാണ് ദിലീപിന്റെ ട്രഷറര്‍ സ്ഥാനവും പ്രാഥമികാഗത്വവും റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്.


സംഘടന നടിക്കൊപ്പമാണെന്നു ഉറപ്പിച്ച താരങ്ങള്‍  നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയവര്‍ക്ക് എതിരേ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
 പൃഥ്വിരാജും ആസിഫ് അലിയും അടക്കമുളളവര്‍ ദിലീപിനെ പുറത്താക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. നടപടി കൈക്കൊണ്ടില്ലെങ്കില്‍ സംഘടന പിളരുമെന്ന വ്യക്തമായ സൂചനയും പുറത്തുവന്നിരുന്നു.
കേസില്‍ ദിലീപും പള്‍സര്‍ സുനിയുമാണ് മുഖ്യ സൂത്രധാരകരെന്ന് പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപിനെ ഇപ്പോള്‍ 12ാം പ്രതിയായാണ് ചേര്‍ത്തിരിക്കുന്നത്. അധിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് രണ്ടാം പ്രതിയാകും. കൂട്ടബലാത്സംഗം അടക്കമുളള കുറ്റങ്ങളാണ് ചുമത്തുക.
ദിലീപിനെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തതിരിക്കുന്നത്. രാവിലെയോടെ മജിസ്ട്രേറ്റിന്റെ മുമ്പിലെത്തിച്ച ദിലീപിനെ ആലുവ സബ് ജയിലില്‍ പ്രവേശിപ്പിച്ചു. മറ്റ് അഞ്ച് തടവുകാരാണ് ദിലീപിനൊപ്പം ജയിലിലുളളത്. പിടിച്ചുപറി, മോഷണം തുടങ്ങിയ കേസുകളിലെ പ്രതികളാണ് നടനൊപ്പം ഉളളത്. പ്രത്യേക ഭക്ഷണണോ മറ്റ് സൗകര്യമോ ദിലീപിന് നല്‍കില്ല. 
നേരത്തേ മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് കയറുമ്പോള്‍ എല്ലാം കഴിഞ്ഞിട്ട് പ്രതികരിക്കാമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ജാമ്യാപേക്ഷ നല്‍കി പുറത്തിറങ്ങുമ്പോള്‍ താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കിയതാണെന്നും ദിലീപ് പ്രതികരിച്ചു. പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കി ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യും. 120 ബി അനുസരിച്ചുളള ഗൂഢാലോചനാ കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്.
മജിസ്ട്രേറ്റിന് മുമ്പിലെത്തിയ ജനക്കൂട്ടം ആര്‍ത്തുവിളിച്ച് ദിലീപിനെതിരെ പ്രതിഷേധിച്ചു. രാവിലെയോടെ തന്നെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന ജനങ്ങള്‍ ദിലീപിനെ കൊണ്ടുവന്ന പൊലീസ് വാഹനവും പിന്തുടര്‍ന്നു കൂക്കിവിളിച്ചു. . ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്. 19 തെളിവുകളാണ് ദിലീപിനെതിരെ പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. ആലുവ സബ് ജയിലിന് മുമ്പിലും ജനങ്ങള്‍ ദിലീപിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. വെല്‍ക്കം ടു സെന്‍ട്രല്‍  എന്നമുദ്രാവാക്യം മുഴക്കിയജനങ്ങള്‍ ആലുവക്കാര്‍ക്ക് നാണക്കേടാണ് ദിലീപ് ഉണ്ടാക്കിയതെന്നും മുദ്രാവാക്യം മുഴക്കി.  Post A Comment: