എന്നാല്‍ പോലീസ് സ്റ്റേഷനില്‍ വെച്ചുണ്ടായ മാനസിക പീഡനമാണ് മരണകാരണം എന്നാണ് ആക്ഷേപം.
കൊല്ലം: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍. ആശ്രാമം പൂരം വീട്ടില്‍ രേണുകുമാറിനെ(51) ആണ് ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെ കൊല്ലം ട്രാഫിക് പോലീസ് മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. വൈകീട്ടോടെ ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ വെച്ചുണ്ടായ മാനസിക പീഡനമാണ് മരണകാരണം എന്നാണ് ആക്ഷേപം.

Post A Comment: