പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചുട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ പ്രതികളാരാണെന്നത് ഇപ്പോഴും വ്യക്തമല്ല. പിന്നെ ആരെയാണ് അറസ്റ്റ് ചെയ്യാന്‍ ഡി ജി പി അനമതി നല്‍കിയതെന്ന് പറയാനും പോലീസിനാകുന്നില്ല.


ദിലീപ് അടക്കമുള്ളവരെ നേരിട്ട് കേസില്‍ ബന്ധിപ്പിക്കാന്‍  ലഭിച്ച തെളിവുകള്‍ പര്യാപ്തമല്ലന്നാണ് പോലിസ് പറയുന്നത്.

ഈ സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യംചെയ്യല്‍ ഉണ്ടായേക്കുമെന്ന് ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം ആലുവ റൂറല്‍ എസ്പി പറഞ്ഞു.
ഫോണ്‍ രേഖകള്‍ അടക്കം പൊലീസിന്‍റെ കൈവശമുള്ള രേഖകള്‍ ദിലീപ് അടക്കമുള്ളവരെ നേരിട്ട് പ്രതിസ്ഥാനത്ത് കൊണ്ടുവരുന്നില്ലന്നാണ് പറയുന്നത്. ദിലീപുള്‍പടേയുള്ള ആരോപണവിധായരായവര്‍ക്കെതിരെ അറസ്റ്റുള്‍പടേയുള്ള നടപടികള്‍ ഉണ്ടാകണമെങ്കില്‍ ഇവരെ നേരിട്ട് കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ വേണം. 
നിലവില്‍ ലഭ്യമായ തെളിവുകളൊന്നും ഇതിന് പ്രാപ്തമല്ല. 
അത് കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളുമ മറ്റും പറയുന്നത് പോലെ പെട്ടൊന്നരറസ്റ്റിന് കളമൊരുങ്ങില്ല. 
മാത്രമല്ല. ഇവര്‍ക്ക് നേരെയുള്ള ആരോപണങ്ങളില്‍ വാസത്വമുണ്ടോ എന്നത് കൃത്യമായി പരിശോധിക്കേണ്ടതുമുണ്ട്. അത് കൊണ്ട് തന്നെ ഇവരെ വീണ്ടു ചോദ്യചെയ്യേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചുട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ പ്രതികളാരാണെന്നത് ഇപ്പോഴും വ്യക്തമല്ല.
പിന്നെ ആരെയാണ് അറസ്റ്റ് ചെയ്യാന്‍ ഡി ജി പി അനമതി നല്‍കിയതെന്ന് പറയാനും പോലീസിനാകുന്നില്ല.
കേസ് അന്വേഷണത്തിന്‍റെ മേല്‍നോട്ട ചുമതലയുള്ള ഐജി ദിനേന്ദ്ര കശ്യപ് കൊച്ചിയില്‍ ഇപ്പോഴും  ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. കൂടുതല്‍ ശാസ്ത്രീയ തെളിവുകളും മൊഴികളും ശേഖരിച്ച് പഴുതുകള്‍ അടച്ച് മുന്നോട്ട് പോകാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നാണ് അവസാനം പുറത്തു വിട്ട വിവരം.


Post A Comment: