ഡിവൈഎസ്പി വിളിച്ചിട്ടാണ് വന്നതെന്നും കാര്യമെന്തെന്നറിയില്ലെന്നുമാണ് ധര്‍മ്മജന്‍ പറഞ്ഞത്.


നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മോഴിയെടുക്കുന്നു.

ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് മൊഴി എടുക്കുന്നത്.
ഡിവൈഎസ്പി വിളിച്ചിട്ടാണ് വന്നതെന്നും കാര്യമെന്തെന്നറിയില്ലെന്നുമാണ്  ധര്‍മ്മജന്‍ പറഞ്ഞത്.

ഉച്ചയ്ക്ക് രണ്ടരയോടെ പൊലീസ് ക്ലബിലെത്തിയ ധര്‍മ്മജന്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിന് പിന്നാലെ ലഭിച്ച തെളിവുകള്‍ ഒരിക്കല്‍ കൂടി ക്രോഡീകരിച്ച് അന്വേഷണം നടത്തുമെന്ന് എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ധര്‍മ്മജനെ വിളിപ്പിച്ചതെന്നാണ് കരുതുന്നത്.

Post A Comment: