നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ്, നാദിര്‍ഷ, നടി കാവ്യാ മാധവന്‍റെ അമ്മ എന്നിവരോട് ഇന്ന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാവാന്‍ നിര്‍ദേശം


നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ്, നാദിര്‍ഷ, നടി കാവ്യാ മാധവന്‍റെ അമ്മ എന്നിവരോട് ഇന്ന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാവാന്‍ നിര്‍ദേശം. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് വക്കീലിനെ കൂട്ടാതെ ഹാജരാകാനാണ് നിര്‍ദേശം.

കഴിഞ്ഞദിവസം, നടന്‍ ദിലീപിന്‍റെ ഭാര്യയും പ്രമുഖ താരവുമായ  കാവ്യാ മാധവന്‍റെയും അമ്മയുടേയും ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ലക്ഷ്യയില്‍  പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഒന്നാം പ്രതി സുനില്‍ കുമാറിന്, രണ്ടു ലക്ഷം രൂപ നല്‍കിയെന്നതിനു ലക്ഷ്യയില്‍നിന്നും പൊലീസിന് തെളിവ് ലഭിച്ചിരുന്നു വെന്നാണ് പുതിയ വിവരം . 

സുനില്‍കുമാര്‍ കൈമാറിയ മെമ്മറി കാര്‍ഡിനു വേണ്ടിയായിരുന്നു പൊലീസ് ഇവിടെ പരിശോധന നടത്തിയത്.
മൂന്നു മെമ്മറി കാര്‍ഡുകളില്‍ ഒന്ന്  കാവ്യയുടെ അമ്മയ്ക്കു നല്‍കിയെന്നാണ്  സുനില്‍കുമാര്‍ പറഞ്ഞിരുന്നത്.

ബാക്കി രണ്ടെണ്ണത്തില്‍ ഒന്ന് നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു. 
ലക്ഷ്യയില്‍ താന്‍ മൂന്നുതവണ പോയിട്ടുണ്ടെന്നാണ് സുനില്‍കുമാര്‍ പൊലീസിനോടു പറഞ്ഞത്. നടനും സംവിധായകനുമായ നാദിര്‍ഷയുടെ നിര്‍ദേശപ്രകാരമാണ് താന്‍ ഇവിടെ പോയതെന്നായിരുന്നു ഒന്നാംപ്രതി സുനില്‍കുമാരിന്‍റെ വെളിപെടുത്തല്‍  ഈ സാഹചര്യത്തിലാണ് ഇവരോട് വിണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടത് 

Post A Comment: