ബോട്ടുടമയ്ക്കും അപകടത്തില്‍ പരിക്കേറ്റവര്‍ക്കും ഒന്നേമുക്കാല്‍ കോടി രൂപ നല്‍കും.

കൊച്ചിയില്‍  മത്സ്യബന്ധന ബോട്ടില്‍ വിദേശ കപ്പല്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ.
ബോട്ടുടമ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തടര്‍ന്നാണ് കപ്പല്‍ ഉടമകള്‍ നഷ്ടപരിഹാരം നല്‍കാന്‍ സമ്മതിച്ചത്. ഇതനുസരിച്ച് ബോട്ടുടമയ്ക്കും അപകടത്തില്‍ പരിക്കേറ്റവര്‍ക്കും ഒന്നേമുക്കാല്‍ കോടി രൂപ നല്‍കും.
ജൂണ്‍ 11 നായിരുന്നു അപകടം
കാര്‍മല്‍മാത എന്ന ബോട്ട് ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത്   സംഭവത്തില്‍  രണ്ട് മത്സ്യതൊഴിലാളികള്‍ മരിക്കുകയും ആസാം സ്വദേശിയായ ഒരു തൊഴിലാളിയെ കാണാതാവുകയും ചെയ്തിരുന്നു.
ബോട്ട് പൂര്‍ണമായി തകര്‍ന്ന ബോട്ടിലെ 11 തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്

Post A Comment: