ലോറിയില്‍ ഉള്ളിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന വന്‍ സ്‌ഫോടക വസ്തു ശേഖരമാണ് പിടികൂടിയത് .


ലോറിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്‌ഫോടക വസ്ഥുക്കള്‍ പിടികൂടി. പിടിയിലായവരില്‍  തൃശൂര്‍ സ്വദേശികളും.

ലോറിയില്‍ ഉള്ളിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന വന്‍ സ്‌ഫോടക വസ്തു ശേഖരമാണ്  പിടികൂടിയത് .
200 പെട്ടികളിലയി ജലാറ്റിന്‍ സ്റ്റിക്കുകളും വെടിയുപ്പും 10 പെട്ടി തിരികളും കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ്  പോലിസ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പിടികൂടി. ലോറി ഡ്രൈവര്‍ തൃശൂര്‍ ദേശമംഗലം സ്വദേശികളായ സത്യനേശന്‍(59), ക്ലീനര്‍ കൃഷ്ണകുമാര്‍ (40) എന്നിവരും ലോറിക്കു മുന്നിലായി പൈലറ്റ് കാറില്‍ വന്നിരുന്ന തമിഴ്‌നാട് സ്വദേശികളായ രംഗനാഥന്‍ (38) സുരളി കൃഷ്ണന്‍ (36) എന്നിവരുമാണ് പിടിയിലായത്.


Post A Comment: