ഭൂമിയിടപാടോ, സാമ്പത്തികഇടപാടോയില്ല എന്നും ആരെയും വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.
ദിലീപിന്‍റെ  അറസ്റ്റില്‍ ആദ്യ പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി രംഗത്തെത്തി.   
ദിലീപുമായി ഭൂമിയിടപാടോ, സാമ്പത്തികഇടപാടോയില്ല എന്നും ആരെയും വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.  പ്രചരിക്കുന്ന വീഡിയോ തന്‍റെതല്ലെന്നും നടി പറഞ്ഞു. ദിലീപുമായി വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നു. 
തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നുംനടി വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പിലാണ് ദിലീപിന്റെ പേര് പറയാതെ നടി ഇക്കാര്യം പറഞ്ഞത്. ഇത് അന്വേഷണോദ്യോഗസ്ഥര്‍ക്ക് അന്വേഷിച്ച് തൃപ്തിപ്പെട്ടാല്‍ മതിയെന്നും നടി പറഞ്ഞു . അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറുമാണെന്നും നടി അറിയിച്ചിട്ടുണ്ട്.

Post A Comment: