മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് ജാമ്യമില്ല. ഇതിന്‍റെപ്രതിശേധമായാണ് ഹര്‍ത്താല്‍


മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍  മഅദനിക്ക് ജാമ്യമില്ല.

ഇതിന്‍റെപ്രതിശേധമായാണ് ഹര്‍ത്താല്‍



ബംഗളൂരു സ്‌ഫോടന കേസില്‍ പരപ്പന അഗ്രഹാര കോടതിയില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ച കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് പിഡിപി   ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.
മഅദനിയോട് കോടതി കാണിക്കുന്നത് കാട്ടുനീതിയാണെന്നും, ഇതിന്‍റെ പ്രതിശേധമായാണ് ഹര്‍ത്താലെന്നും പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്  പറഞ്ഞു.
മകന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതുള്‍പ്പെടെ അനുമതി തേടിയാണ് മഅദനി ബംഗളുരുവിലെ പ്രത്യേക എന്‍ഐഎ കോടതിയെ സമീപിച്ചത്. 
എന്നാല്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള അനുമതി  നിഷേധിക്കുകയും , മാതാപിതാക്കളെ കാണണമെന്നുള്ള  ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം കോടതി തള്ളി. മഅദനിയുടെ   ഹരജിയെ  പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു
ഓഗസ്റ്റ് ഒന്നുമുതല്‍ ആറുവരെ കേരളത്തില്‍ കഴിയാനാണ് കോടതി അനുവാദം നല്കിയിരിക്കുന്നത്. ഏഴിന് തിരികെ ജയിലിലെത്തുകയും വേണം. 
ഓഗസ്റ്റ് ഒമ്പതിനാണ് മകന്‍റെവിവാഹം . 
            

Post A Comment: