സി പി ഐ എം കുന്നംകുളം ഏരിയ സെക്രട്ടറിയായി എം എന്‍ സത്യനെ തെരഞ്ഞെടുത്തു. 

സി പി ഐ എം കുന്നംകുളം ഏരിയ സെക്രട്ടറിയായി എം എന്‍ സത്യനെ തെരഞ്ഞെടുത്തു.

കാട്ടകാമ്പല്‍  രാമപുരം മേലെപാട്ടില്‍  കര്‍ഷക കുടുംബത്തിലെ നാണു നായര്‍ മുകാംബിക ദമ്പതികളുടെ  ആറാമത്ത മകനായി ജനിച്ച  എം എന്‍ സത്യന്‍   കമ്മ്യൂണിസ്റ്റ്‌ യുവജ പ്രസ്ഥനത്തിലുടെ പൊതു രംഗത്തേക്ക് കടന്നു വന്ന  എം എന്‍ സത്യന്‍ പാര്‍ട്ടിയുടെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള പരിചയ സമ്പന്നത തന്നെയാണ്തൊഴിലാളി പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി  ഇന്ന് എം എന്‍ സത്യനെ എത്തിച്ചിരിക്കുന്നത്  
 കര്‍ഷക സംഘം കുന്നംകുളം ഏരിയ സെക്രട്ടറി തൊഴിലുറപ്പ് യുണിയന്‍ പ്രസിഡണ്ട്‌ കുന്നംകുളം ഹൗസിംഗ് സഹകരണ സംഘം പ്രസിഡണ്ട്‌ എന്നി നിലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുകയാണ്. നിലവിലെ ഏരിയ സെക്രട്ടറിയായ ടി കെ വാസു കെ എസ് കെ ടി യു ജില്ല സെക്രട്ടറിയായി ചുമതല ഏറ്റതിനെ തുടര്‍ന്നാണ്‌ പുതിയ ഏരിയ സെക്രട്ടറിയായി എം എന്‍ സത്യനെ തെരഞ്ഞെടുത്തത്.

Post A Comment: