കഴിഞ്ഞ സപ്തംബറില്‍ ആന്ധ്രായിലെ കടപ്പ ജില്ലയില്‍ പപ്പടം, പൊടി മസാലകമ്പനിയുടെ ഉടമയായ ഇവരുടെ ഭര്‍ത്താവ് കുന്നംകുളം ചിറ്റഞ്ഞൂര്‍ സാമ്പ്രിക്കല്‍ സുരേഷ്. ആദ്യ ഭാര്യയിലെ മകന്‍ സുഷി 14 എന്നിവരെ കുത്തികൊലപെടുത്തിയ കേസിലെ പ്രതിയാണ് പ്രേമ.
തൃശൂര്‍ കുന്നംകുളം കോട്ടയില്‍ റോഡില്‍ അമ്മയും മകനും കിണറ്റില്‍ വീണു മരിച്ചു.
കോട്ടയില്‍ റോഡില്‍ മുതിരം പറമ്പത്ത് താമിയുടെ മകള്‍ പ്രേമ.44 മകന്‍ സുപ്രിന്‍ 5 എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഇവരുടെ 
വീട്ടിലെ കിണറില്‍ മകനുമൊത്ത് ചാടിയതാകാമെന്നാണ് കരുതുന്നത്. രാവിലെയാണ് വീട്ടുകാര്‍ സംഭവമറിഞ്ഞത്.
കഴിഞ്ഞ സപ്തംബറില്‍ ആന്ധ്രായിലെ കടപ്പ ജില്ലയില്‍ പപ്പടം, പൊടി മസാലകമ്പനിയുടെ ഉടമയായ ഇവരുടെ ഭര്‍ത്താവ് കുന്നംകുളം ചിറ്റഞ്ഞൂര്‍ സാമ്പ്രിക്കല്‍ സുരേഷ്. ആദ്യ ഭാര്യയിലെ മകന്‍ സുഷി 14 എന്നിവരെ കുത്തികൊലപെടുത്തിയ കേസിലെ പ്രതിയാണ് പ്രേമ.
സുരേഷുമായി ഇവരുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യഭാര്യയിലെ രണ്ട് മക്കളേയും കൊലപെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ഇതില്‍ ഒരു കുട്ടി രക്ഷപെട്ടിരുന്നു. കേസില്‍ മൂന്ന് മാസം മുന്‍പ് ജാമ്യത്തിലിറങ്ങിയ പ്രേമ എല്ലാ രണ്ടാഴ്ചകൂടുമ്പോഴും ആന്ധ്യയിലെത്തി സ്റ്റേഷനില്‍ ഒപ്പിടണമായിരുന്നു.
സംഭവത്തിന് ശേഷം കുന്നംകുളത്ത് സോഹോദരനൊപ്പമാണ് താമസച്ചിവന്നിരുന്നത്.
കുന്നംകുളം ഫയര്‍ഫോഴ്‌സ് എത്തിമൃദദേഹം പുറത്തെടുത്ത് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ട് പോയി.

Post A Comment: