മാതാപിതാക്കളുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് മാത്യൂസ് ഇരുവരുടേയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവത്രേ. പിന്നിട് അല്‍പം അകലെയുള്ള കിണറ്റില്‍ കൊണ്ടിട്ടു.

പത്തനം തിട്ട പന്തളത്തിനടുത്ത് പെരുമ്പളിക്കലിലാണ് സംഭവം.

 കെ.എം ജോണ്‍(70) ഭാര്യ ലീല(62) എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകന്‍ മജോ എന്ന മാത്യൂസ് ജോണിനെ പന്തളം പൊലിസ് അറസ്റ്റു ചെയ്തു.ഇയാള്‍ മാനസിക വിഭ്രാന്തിയുള്ളയാളാണ്.
മാതാപിതാക്കളുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് മാത്യൂസ് ഇരുവരുടേയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവത്രേ. പിന്നിട്  അല്‍പം അകലെയുള്ള കിണറ്റില്‍ കൊണ്ടിട്ടു.
അയല്‍വീട്ടുകാര്‍ മാതാപിതാക്കളെ അന്വേഷിച്ചപ്പോള്‍  ധ്യാനത്തിനു പോയിരിക്കുകയാണെന്നും പറഞ്ഞു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നു കിണര്‍ മൂടുന്നതു കണ്ട് സംശയം തോന്നി മാത്യൂസിനെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്.
പൊലിസ് സ്ഥലത്തെത്തി ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ കിണറിലെ മണ്ണ് നീക്കം ചെയ്ത് മൃതദേഹങ്ങള്‍ പുറത്തെടുത്തു.

Post A Comment: