മണിയ്ക്ക് ദിലീപുമായി ഭൂമിയിടപാട് ഉണ്ടായിരുന്നുവെന്ന് സഹോദരന്‍ രാമകൃഷ്ണന്‍
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ കലാഭവന്‍ മണിയുടെ കുടുംബം രംഗത്ത്.
മണിയ്ക്ക് ദിലീപുമായി ഭൂമിയിടപാട് ഉണ്ടായിരുന്നുവെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ വ്യക്തമാക്കി.
മണി മരണപ്പെട്ടതിനു ശേഷം ഒരേഒരു തവണ മാത്രമാണ് ദിലീപ് വീട്ടില്‍ വന്നുവെന്നുള്ളതും ദുരൂഹത പടര്‍ത്തുന്നു. ദിലീപിന്‍റെപങ്കിനെക്കുറിച്ച് സി.ബി.ഐയെ അറിയിച്ചുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
മണിയുടെ ഭൂമി, സാമ്പത്തിക ഇടപാടുകളെകുറിച്ച് തൃപ്തികരമായ അന്വേഷണം അന്നത്തെ പോലീസുകാരില്‍ നിന്നും ഉണ്ടായില്ലെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു.
മണി മരിക്കുന്നതിന് തൊട്ടുമുന്‍പ് പാഡിയില്‍ ഉണ്ടായിരുന്ന എല്ലാവരേയും നേരത്തെ പൊലിസ് ചോദ്യം ചെയ്തിരുന്നു. ഇതിനൊപ്പം ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്നു.
ഇതിനിടെയാണ് നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകളുണ്ടാവുന്നതും ദിലീപിനെ പൊലിസ് അറസ്റ്റ് ചെയ്യുന്നതും.

Post A Comment: