നാദിര്‍ഷ കസ്റ്റഡിയില്‍, അറസ്റ്റുണ്ടാകുമെന്ന് റിപോര്‍ട്ട്. ദിലീപിനെ അല്‍പ സമയത്തിനകം കോടതിയില്‍ ഹാജരാക്കും.
നാദിര്‍ഷ കസ്റ്റഡിയില്‍, അറസ്റ്റുണ്ടാകുമെന്ന് റിപോര്‍ട്ട്.ദിലീപിനെ അല്‍പ സമയത്തിനകം കോടതിയില്‍ ഹാജരാക്കും.

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തതിന് പിന്നാലെ നാദിര്‍ഷായും പോലീസ് കസ്റ്റഡിയില്‍. നടിക്കെതിരായ അതിക്രമത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു. ദിലീപിനെ ഉടന്‍തന്നെ കോടതിയില്‍ ഹാജരാക്കും.
ദിലീപിനെ അറസ്റ്റ് ചെയ്‌തെന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.ചോദ്യം ചെയ്യലിന്റെ ഭാഗമായി രാവിലെ കസ്റ്റഡിയില്‍ എടുത്ത ദിലീപിന്റെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് അറിവ്.
വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.  ദിലീപിന്റെ അരുസ്റ്റ് സ്ത്രികരിച്ചതിനു പിന്നാലെയാണ് നടിര്‍ഷയുടെ അരുസ്റ്റ് രേഖപെടുത്തിയത്

Post A Comment: