ദിലീപിന് പിന്തുണയുമായി ദിലീപ് നിയമ സഹായ സംരക്ഷണ സമതിക്ക് രൂപം നല്‍കുന്നു.

 

ദിലീപിന് പിന്തുണയുമായി ദിലീപ് നിയമ സഹായ സംരക്ഷണ സമതിക്ക് രൂപം നല്‍കുന്നു. 


പ്രമുഖ എഴുത്തുക്കാരനും സഹസംവിധായകനുമായ സലീം ഇന്ത്യുടെ നേതൃത്വത്തിലാണ്. ദിലീപ് നിയമ സഹായ സംരക്ഷണ സമതിക്ക് രൂപം നല്‍കുന്നത്.
ദിലീപ് പ്രതിയല്ല. പ്രതിയെന്ന ആരോപണം മാത്രമാണ്. 
പ്രതിയെന്ന് തെളിയുന്നത് വരേ അദ്ധേഹത്തെ ഇത്രകണ്ട് ക്രൂശിക്കുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടുയണ്ടെന്നും, പല പ്രമുഖരും ഇതിന് പുറകിലുണ്ടെന്നും സലീം ആരോപിക്കുന്നു.
കൊടും കുറ്റവാളിയെന്ന് വിശേഷിക്കപെട്ട നിഷാമിന് വേണ്ടി കുറ്റിച്ചൂരില്‍ നാട്ടുകാര്‍ക്ക് സംരക്ഷണ സമതി ഉണ്ടാക്കാമെങ്കില്‍ കുറ്റ വാളിയെന്നാരോപണം മാത്രം നിലനില്‍ക്കുകയും യാതോരു ക്രിമിനല്‍ പശ്ചാതലലുമില്ലാത്ത ദിലീപിന് വേണ്ടി എന്ത് കൊണ്ട തങ്ങള്‍ സുഹൃത്തുക്കള്‍ ഒന്നിച്ചുകൂടാ. 
സലീമിന്റെ ചോദ്യമിതാണ്.
അബാദ് പ്ലാസ്സയില്‍ വെച്ച് ആക്രമിക്കപെട്ട നടിയോട് ദിലീപ് പൊട്ടിതെറിച്ചുവെന്നാണ്  പറയുന്നത്. 
ഇത് തന്നെ ഗൂഡാലോചനയില്‍ പങ്കില്ലെന്ന് തെളിയിക്കാവുന്ന സംഭവമാണ്. തന്റെ പ്രയാസം മുഖത്ത് നോക്കി പറയുന്ന ശീലമാണ് ദിലീപിന് എക്കാലത്തുമുള്ളത്. അത് അയാളുടെ പ്രകൃതവുമാണ്. ശരിയോ തെറ്റോ എന്നൊന്നും ചിന്തിക്കാതെ തനിക്ക് പറയാനുള്ളത് പറയുന്ന ശീലമാണ് ദിലീപിനുള്ളത്. 
അല്ലാതെ ഇത്രമാത്രം നീചമായ കൃത്യം ദിലീപിന് ചെയ്യാനാകില്ലെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്നും ഇത് വിശ്വസിക്കുന്ന നിരവധി പേര്‍ തനിക്കൊപ്പം ഉണ്ടാകുമെന്നും സലീം ഇന്ത്യ പറഞ്ഞു.

Post A Comment: