ആദ്യ ഗൂഢാലോചന നടന്ന സമയത്ത് സുനില്‍ കുമാര്‍ മുകേഷിന്റെ ഡ്രൈവറായിരുന്നു എന്നതാണ് മുകേഷിന്റെ മൊഴിയെടുക്കാന്‍ കാരണം 

നടിയെ ആക്രമിച്ച കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിനെയും ചോദ്യം ചെയ്യും. 

ആദ്യ ഗൂഢാലോചന നടന്ന സമയത്ത് സുനില്‍ കുമാര്‍ മുകേഷിന്റെ ഡ്രൈവറായിരുന്നു എന്നതാണ് മുകേഷിന്റെ മൊഴിയെടുക്കാന്‍ കാരണം
ദിലീപിന്റെ സഹോദരന്‍ അനൂപിനെയും നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പൊലിസ് ചോദ്യം ചെയ്യും.
അനൂപിനാണ് പള്‍സര്‍ സുനിയുടെ കത്ത് നല്‍കിയതെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവുമായും അനൂപ് ബന്ധപ്പെട്ടിട്ടുണ്ട്.
നാദിര്‍ഷയും ദിലീപും തമ്മില്‍ ഈ സമയങ്ങളില്‍ ഏറെ നേരം ഫോണില്‍ സംസാരിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുമായും നാദിര്‍ഷയും അപ്പുണ്ണിയും ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്

Post A Comment: