നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന നടന്നുവെന്ന് സംശയിക്കുന്ന ഷൂട്ടിങ് ലൊക്കേഷനുകളില്‍ നടന്‍ ദിലീപിനെ പോലിസ് സംഘം തെളിവെടുപ്പിനായി കൊണ്ടുപോയി.

നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന നടന്നുവെന്ന് സംശയിക്കുന്ന ഷൂട്ടിങ് ലൊക്കേഷനുകളില്‍ നടന്‍ ദിലീപിനെ പോലിസ് സംഘം തെളിവെടുപ്പിനായി കൊണ്ടുപോയി.
ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ഷൂട്ടിങ്ങിനിടെ പള്‍സര്‍ സുനിയുമായി നടിയെ ആക്രമിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് തൊടുപുഴയ്ക്ക് സമീപം വഴിത്തല ശാന്തിഗിരി കോളജില്‍സംഘം ദിലീപുമായെത്തിയത്
 ആദ്യം തെളിവെടുപ്പ് ഇവിടെയായിരുന്നു.
ഇതേ സിനിമയുടെ തന്നെ തൃശൂരിലെ ലൊക്കേഷനുകളിലും കൊച്ചിയിലെ ഒരു പ്രശസ്തമായ ഹോട്ടലിലും തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന.

Post A Comment: