ഇവര്‍ പ്ലാസ്റ്റിക്ക് പേനകള്‍ ഉപേക്ഷിച്ചു പകരം പേപ്പര്‍ പേന ഉപയോകിക്കുകയാണ്. അതും സ്വയം നിര്‍മിച്ചവ.
 പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടികൊണ്ടിരിക്കുന്ന  കാലഘട്ടത്തില്‍ പ്ലാസ്റ്റിക്കില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ രംഗത്ത് വന്നിരിക്കുകയാണ് ഗവ.ഗേള്‍സ്‌ സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍. ഇവര്‍ പ്ലാസ്റ്റിക്ക്   പേനകള്‍ ഉപേക്ഷിച്ചു പകരം പേപ്പര്‍ പേന ഉപയോകിക്കുകയാണ്. അതും  സ്വയം നിര്‍മിച്ചവ. 
ക്രാഫ്റ്റ് പേപ്പര്‍, ഫെവിക്കോള്‍, ഫെവിബോണ്ട് എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പേപ്പര്‍ പേന ഗാന്ധിദര്‍ശന്‍ ക്ലബിന്‍റെ നേതൃത്വത്തിലാണ് നിര്‍മ്മാണമാരംഭിച്ചത് . 
ഇപ്പോള്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ എല്ലാവരുംതന്നെ പേപ്പര്‍ പേനയാണ്‌ ഉപയോഗിക്കുന്നത്‌. 
ആദ്യമായാണ് ഒരു സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥിനികളും സ്വയം നിര്‍മിച്ച പേന ഉപയോഗിക്കുന്നത്. 
തുച്ഛമായ മുതല്‍മുടക്കില്‍ നിര്‍മിക്കാവുന്ന പേപ്പര്‍പേന കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും ഉപയോഗിക്കുകയാണെങ്കില്‍ പ്ലസ്റ്റിക്കിന്‍റെ ഉപയോഗം കുറക്കാന്‍ സാധിക്കുമെന്ന് ഹെഡ്മാസ്റ്റര്‍ മണികണ്ഠലാല്‍ പറഞ്ഞു. കുറഞ്ഞ ചിലവില്‍ പ്രകൃതിക്ക് ദോഷം വരുത്താത്ത പേപ്പര്‍ പേനകള്‍ ഉപയോഗികുന്നതില്‍  ഏറെ തൃപ്തി ഉണ്ടെന്നു  വിദ്യാര്‍ഥികളും അഭിപ്രായപ്പെട്ടു .  
അഞ്ഞൂറിലേറെ പേനകളാണ് വിദ്യാര്‍ഥിനികള്‍ ദിവസവും ഉണ്ടാക്കുന്നത് കൂടാതെ ഉപയോഗിച്ചു വലിച്ചെറിഞ്ഞ പേനകള്‍ ശേഖരിച്ച് റീസൈക്ളിങ്ങിനു ഉപയോഗിക്കാനുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ട്. 
പി.ടി.എ പ്രസിഡന്റ്‌ ജോബ്‌ രാജ് കടലാസ് പേനയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.  ചൊവ്വന്നൂര്‍ ബി.പി.ഓ ജോണ്‍ പുലിക്കോട്ടില്‍ പേന വിതരണം ചെയ്തു. ടീച്ചര്‍മാരായ മേരി ജറൂഷ, ശ്രീജ, കെ.വി ഫാത്തിമ, കെ കെ മഞ്ചു
എന്നിവര്‍ സംസാരിച്ചു.


Post A Comment: