ജി.എസ്.ടി ബില്ലില്‍ ഹോട്ടലുകള്‍ പന്ത്രണ്ടു മുതല്‍ പതിനെട്ടു ശതമാനം വരെയാണ് ഈടാക്കുന്നത്.


ജി.എസ്.ടി ബില്ലില്‍ ഹോട്ടലുകള്‍ പന്ത്രണ്ടു മുതല്‍  പതിനെട്ടു ശതമാനം വരെയാണ് ഈടാക്കുന്നത്.

എ.സിയില്‍ ഇരുന്നു കഴിക്കാത്തവരില്‍നിന്നും എ.സിയുടെ നികുതിനിരക്കായ 18%ശതമാനം തന്നെയാണ് ഈടാക്കുന്നത്.   
ഒരേ ഹോട്ടലില്‍ രണ്ടുതരം ബില്ലുകള്‍ പ്രായോഗികമല്ലെന്നാണു ഇതിനായി വ്യാപാരികള്‍ പറയുന്ന ന്യായം.
അതേസമയം നികുതിയില്ലാത്ത  കോഴിയിറച്ചിക്കും വില കുടുകയാണ് ,  120ല്‍ നിന്ന് 140 എത്തി കോഴി വില

കോഴിയിറച്ചി വില ഉയര്‍ന്നത് കോഴിവരവു കുറഞ്ഞതുകൊണ്ടാണെന്നും മീന്‍വില കൂടിയതു ട്രോളിങ് നിരോധനം മൂലമാണെന്നും, ബീഫിനും കഴിഞ്ഞ ദിവസത്തേക്കാള്‍ വില ഉയര്‍ന്നതു ഇറച്ചിവരവു കുറഞ്ഞതു മൂലമാണെന്നും വ്യാപാരികള്‍ പറയുന്നു. 
പലയിടത്തും കുപ്പിവെള്ളത്തിനും വില കൂട്ടി. അതേസമയം, ജിഎസ്ടിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിലാണു വ്യാപാരികള്‍. സോഫ്റ്റ്‌വെയര്‍ പുതുക്കല്‍ നടക്കാത്തതിനാല്‍ പഴയ വിലനിലവാരത്തിലാണ് മിക്ക കടകളിലും വ്യാപാരം നടക്കുന്നത്. 

നികുതി ശതമാനം അറിയാത്തതിനാല്‍ പലചരക്കു കടകളില്‍ ബില്‍ അടിക്കാതെ സാധനം വില്‍ക്കുകയാണെന്നാണ്  വ്യാപാരികള്‍ പറയുന്നത്. 

Post A Comment: