സമരത്തില്‍ നിന്നും പിന്മാറില്ലെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നും നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചുസമരം അവസാനപ്പിക്കണമെന്ന മന്ത്രിയുടെ ആവശ്യം തള്ളി നഴ്‌സുമാര്‍. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അടച്ചിടും. 
സമരത്തില്‍ നിന്നും പിന്മാറില്ലെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നും നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.

ആശുപത്രി ഉടമകളുടെ സമ്മര്‍ദ്ദത്തിന് മുന്‍പില്‍ കീഴടങ്ങില്ലെന്നും തിങ്കളാഴ്ച്ച  മുതല്‍ സമരം തുടങ്ങുമെന്നും 21ന് ശേഷം സെക്രട്ടേറിയറ്റ് വളഞ്ഞ് സമരമെന്നും യു.എന്‍.എ.
അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന ആവശ്യം ആശുപത്രി മാനേജ്‌മെന്റ് നിരാകരിച്ചതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ സമരം ആരംഭിച്ചത്. 
സര്‍ക്കാര്‍ ഇടപ്പെട്ട് അടിസ്ഥാന ശമ്പളം 17,200 രൂപയാക്കിയെങ്കിലും യു.എന്‍.എ ഇത് അംഗീകരിച്ചില്ല. തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

Post A Comment: