കണ്ണൂര്‍ പാപ്പിനിശ്ശേരി മേഖലയില്‍ ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകരുടെ വീടിന് നേരെ വ്യാപക അക്രമം.
കണ്ണൂര്‍ പാപ്പിനിശ്ശേരി മേഖലയില്‍ ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകരുടെ വീടിന് നേരെ വ്യാപക അക്രമം.
 ഇന്ന് പുലര്‍ച്ചെ 2.00 ന് പാപ്പിനിശ്ശേരി പുതിയകാവിന് സമീപം സി.പി.എംപ്രവര്‍ത്തകന്‍ വി.വി ശ്രീജിത്തിന്റെ വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഗനര്‍ കാറും സ്‌കൂട്ടറും തീയിട്ട് നശിപ്പിച്ചു. വീടിന് ഭാഗികമായി കേടുപാട് സംഭവിച്ചിട്ടുണ്ട്.
മറ്റൊരു സംഭവത്തില്‍ പാപ്പിനിശ്ശേരി ബോട്ട് ജെട്ടിക്ക് സമീപത്തുള്ള ബി.ജെ.പി അഴീക്കോട് മണ്ഡലം സെക്രട്ടറി ബിജു തുത്തിയുടെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെ 2.30 ന് ബോംബേറുണ്ടായി. അക്രമത്തില്‍ വീടിന്‍റെ ജനല്‍ ചില്ലുകളും വരാന്തയും തകര്‍ന്നു. അക്രമത്തില്‍ ആര്‍ക്കും പരുക്കില്ല. ഞായറാഴ്ച പുതിയകാവിന് സമീപം ബി.ജെ.പി പ്രവര്‍ത്തകന്‍റെ ബൈക്ക് തീ വെച്ച് നശിപ്പിച്ചിരുന്നു. 
സംഭവ സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Post A Comment: