സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അമ്മ പ്രസിഡന്റും ഇടത് എം.പിയുമായ ഇന്നസെന്റിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.


തൃശൂര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അമ്മ പ്രസിഡന്റും ഇടത് എം.പിയുമായ ഇന്നസെന്റിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്നസെന്റ് രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്.
സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന വിമണ്‍ കളക്ടീവിന്റെ അഭിപ്രായത്തിലുള്ള പ്രതികരണത്തിന് സിനിമ പഴയകാലം പോലെയല്ലെന്നും, ഇത്തരമൊരു ആവശ്യം ആരെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ മാധ്യമങ്ങളറിയുമെന്ന് പറഞ്ഞ ഇന്നസെന്റ് മോശം സ്ത്രീകള്‍ കിടക്ക പങ്കിടുന്നുണ്ടാവാമെന്നാണ് പറഞ്ഞത്.


Post A Comment: