ആരോപണങ്ങളെയെല്ലാം നിലംപരിശാക്കി ദിലീപ് ജയിലിലെത്തിയപ്പോള്‍ യതാര്‍ത്ഥത്തില്‍ ജനകീയ സര്‍ക്കാരിന്‍റെ മുഖമാണ് വ്യക്തമാകുന്നത്.കേ രളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സൂപ്പര്‍ താരം ജയിലിലെത്തുന്നത്.


ചലചിത്ര രംഗത്ത് ഏറെ ആരാധകരുള്ള മലയാളത്തിലെ ജനപ്രിയ നടനെന്ന വിശേഷണവും, ഉന്നത് ബന്ധങ്ങളുമുള്ള ഒരാള്‍ക്കെതിരെ എഫ് ഐ ആറിടുന്നുവെന്നത് പോലും അല്‍ഭുതമാണ്.
കേസിന്‍റെ പ്രാരംഭ ദിശയില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ കേസില്‍  മുഖ്യമന്ത്രി കേസ് ഒതുക്കി തീര്‍ക്കാന്‍ മുന്‍കയ്യെടുത്തുവെന്നായിരുന്നു പ്രതിപക്ഷാരോപണം. 
എന്നാല്‍ ആരോപണങ്ങളെയെല്ലാം നിലംപരിശാക്കി ദിലീപ് ജയിലിലെത്തിയപ്പോള്‍ യതാര്‍ത്ഥത്തില്‍ ജനകീയ സര്‍ക്കാരിന്‍റെ മുഖമാണ് വ്യക്തമാകുന്നത്.
തങ്ങള്‍ക്കാരോടും വിരോധമോ, അടുപ്പമോ ഇല്ല. 
ഇത് ജനങ്ങളുടേ ഭരണമാണെന്ന് പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ശരിവെക്കുന്നത് കൂടിയാണ് ഈ അന്ത്യം.
കേസില്‍ ഗൂഡാലോചനയില്ലെന്ന് പറഞ്ഞത് പൊലീസ് നല്‍കിയ വിവരമനുസരിച്ചായിരുന്നു. എങ്കിലും ഏത് കൊമ്പനാണെങ്കിലും, എത്രവലിയ ബന്ധമുണ്ടെങ്കിലും അവര്‍ പിടിയലാവുക തന്നെ ചെയ്യുമെന്ന മുഖ്യമന്ത്രി പറഞ്ഞത് എത്രമാത്രം ആത്മാര്‍ത്ഥതോടെയായിരുന്നു എന്നത് ഇപ്പോഴാണ് തിരിച്ചറിയുന്നത്.
കേസില്‍ 13 മണിക്കൂര്‍ നേരം ദിലീപിനെ ചോദ്യം ചെയ്ത സംഭവത്തിനെതിരെ പൊലീസ് മേധാവി തന്നെ രംഗത്തു വന്നതും. പിന്നീട് സെന്‍കുമാര്‍ വിരമിച്ചതിന് ശേഷം ദിലീപിനെതിരെ തെളിവില്ലെന്ന് പരസ്യ പ്രസതാവന നടത്തിയതും കേരളം കണ്ടതാണ്. പൊലീസ് മേധാവി തന്നെ ഇത്തരത്തില്‍പറയുമ്പോള്‍ പിന്നെയെങ്ങിനെയാണ് അതല്ലെന്ന് മുഖ്യമന്ത്രിക്ക് പറയാനാവുക.
സമൂഹം മാന്യതയുടെ കുപ്പായം നല്‍കിയ സെന്‍കുമാറിനും ദിലീപിന്‍റെ അറസ്റ്റ് തലവേധനയുണ്ടാക്കും. 
ന്‍റെ നിഗമനങ്ങള്‍ തെറ്റായിരുന്നുവെന്നത് കാലം തെളിയിച്ചു.
ദിലീപിനെ ഒരു പരിധി വരെ സെന്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സേന സഹയാച്ചിരുന്നുവെന്ന പറഞ്ഞാലും തെറ്റാകില്ല. പൊലീസ് തന്നെ അങ്ങിനെ പറയുമ്പോള്‍ പിന്നെയെങ്ങിനെയാണ് മുഖ്യദാര സമൂഹം അതെല്ലെന്ന് പറയുക. 
എങ്കിലും മാധ്യമങ്ങളുടെ നിതാന്ത ജാഗ്രത. 
ഒപ്പം ജനകീയത മുഖ മുദ്രയാക്കിയ ഒരു സര്‍ക്കാര്‍. 
കുറ്റവാളി എത്ര വലിയവാനെണങ്കിലും തുറങ്കിലടക്കപെടുമെന്ന ബോധ്യം സമൂഹത്തിന് വീണ്ടു കാണിച്ചു കൊടുത്തു.
ലോകം മുഴുവന്‍ പൊലീസിനേയും, മുഖ്യമന്ത്രിയേയും വിമര്‍ശിച്ചപ്പോഴും പരാതിക്കാരിയായ പെണ്‍കുട്ടിക്ക് ഭരണകൂടത്തിലുണ്ടായ വിശ്വാസവും, ആര്‍ജ്ജവുമാണ് മറ്റൊരര്‍ത്ഥത്തില്‍ കേസിന്‍റെ വിജയം. 
അതാണ്. അന്വേഷണത്തില്‍ ദൈവത്തിന്‍റെ കയ്യൊപ്പുണ്ടെന്ന് അവരെ കൊണ്ട് പറയിച്ചത്.
ഇതാണ് കേരളം. ഇതാണ് സര്‍ക്കാര്‍. ജനങ്ങളുടേതെന്ന പറച്ചില്‍ മാത്രമല്ല. ഇന്നലെ എടുത്ത നിലപാടും തിരിച്ചറിവും എന്തായിരുന്നു എന്നല്ല. സത്യം എന്താണെന്ന് തിരിച്ചറിയാനും. അത് തെളിയിക്കാനും ആര്‍ജ്ജവം കാണിച്ച സര്‍ക്കാരാണ് യതാര്‍ത്ഥത്തില്‍ ഈ കേസിലെ താരം.

Post A Comment: