ചാട്ടുകുളം സ്വദേശിയായ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഫാസില്‍ 24 ആണ് പരിക്കേറ്റത്. ഇയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


ചാട്ടുകുളം സ്വദേശിയായ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഫാസില്‍ 24 ആണ് പരിക്കേറ്റത്. ഇയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11 ഓടെ ചാട്ടുക്കുളം തെക്കന്‍ ചിറ്റഞ്ഞൂരിലാണ് ആക്രമണം ഉണ്ടായത്. ഇവരുടെ രണ്ട് ബൈക്കുകളും തകര്‍ത്തു.
ആഗസ്ത് 15 ന് നടക്കുന്ന പാര്‍ട്ടി പരിപാടിയുടെ ഫ്ലക്സ് സ്ഥാപിക്കാനെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ മേഖലയിലെ ബി ജെ പി പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു. ഇവര്‍ ഓടി പോയതോടെ ഇവര്‍ വന്ന ബൈക്കുകള്‍ തല്ലിതകര്‍ക്കുകയും കാനയിലേക്ക് തള്ളിയിടുകയും ചെയതു.
രാത്രി വൈകി  ആക്രമികള്‍ തിരിച്ചു പോയന്ന് കരുതി ബൈക്കെടുക്കാനെത്തിയപ്പോഴാണ് ഫാസിലിന് മര്‍ദ്ധനമേറ്റത്.
ഇവര്‍ അഞ്ചുപേരായിരുന്നു ബൈക്ക് എടുക്കാനെത്തിയത്. ആക്രമണം തുടങ്ങിയതോടെ ഇവര്‍ രക്ഷപെടുകയായിരുന്നു. എന്നാല്‍ ഇതിനിടിയല്‍ ഫാസില്‍ ഇവര്‍ക്കിടയില്‍ പെട്ടു പോയി. ഇയാള്‍ അടുത്തുള്ള ബില്‍ഡിംഗില്‍ കയറി ഒളിച്ചാണ് കൂടുതല്‍ മര്‍ദ്ധനമേല്‍ക്കാതെ രക്ഷപെട്ടതെന്ന് പറയുന്നു. സംഭവം സംമ്പന്ധിച്ച് കുന്നംകുളം പൊലീസില്‍ പരാതി നല്‍കി.

Post A Comment: