നോട്ട് നിരോധനകാലത്ത് വ്യാപകമായ രീതിയില്‍ ആറ് ബാങ്കുകളിലും ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തല്‍

കൊല്ലം: നോട്ടുനിരോധനത്തിന്‍റെ പേരിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ ബാങ്കുകൾക്കതിരെ സിബിഐ കേസെടുത്തു. കൊല്ലം ജില്ലയിലെ ആറ് സഹകരണ ബാങ്കുകള്ക്ക്  എതിരെയാണ് നടപടി.
കുലശേഖരപുരം സര്വീ്സ് ബാങ്ക്, ചാത്തന്നൂർ, പന്മന, കടയ്ക്കൽ, പുതിയകാവ്, മയ്യനാട് എന്നീ സഹകരണ ബാങ്കുകൾക്ക് എതിരെയാണ് സിബിഐ കേസെടുത്തത്. പത്മന, ചാത്തന്നൂര്‍ ബാങ്കുകളിലാണ് ഏറ്റവും കൂടുതല്‍ തിരിമറി നടന്നത്. നോട്ട് നിരോധനകാലത്ത് വ്യാപകമായ രീതിയില്‍ ആറ് ബാങ്കുകളിലും ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തല്‍. ഇതിനെതുടര്ന്ന്ത ആറ് ബാങ്ക് സെക്രട്ടറിമാരെ പ്രതിയാക്കിയാണ് സിബിഐ കേസെടുത്തത്.
നോട്ട് നിരോധനത്തിന് പിന്നാലെ റിസര്വ്സ ബാങ്ക് ഓഫ് ഇന്ത്യ മുന്നോട്ട് വെച്ച നിര്ദേ്ശങ്ങള്‍ പാടെ അവഗണിച്ചാണ് സഹകരണ ബാങ്കുകള്‍ പ്രവര്ത്തിോച്ചതെന്നാണ് സിബിഐ റിപ്പോര്ട്ടിവല്‍ പറയുന്നത്

Post A Comment: